Quantcast

ട്രംപ് അധികാരത്തിലെത്തരുത്; ഹിലരിയെ പിന്തുണക്കണം: ബേണി സാന്‍ഡേഴ്സ്

MediaOne Logo

Alwyn

  • Published:

    3 Sep 2017 4:21 AM GMT

ട്രംപ് അധികാരത്തിലെത്തരുത്; ഹിലരിയെ പിന്തുണക്കണം: ബേണി സാന്‍ഡേഴ്സ്
X

ട്രംപ് അധികാരത്തിലെത്തരുത്; ഹിലരിയെ പിന്തുണക്കണം: ബേണി സാന്‍ഡേഴ്സ്

അനുയായികളോട് ട്രംപിനെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ ഹിലരി ക്ലിന്റണിനെ പിന്തുണക്കണമെന്ന് ബേണി ആവശ്യപ്പെട്ടു.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പാളയത്തില്‍ പട അവസാനിപ്പിക്കാനൊരുങ്ങി ബേണി സാന്‍ഡേഴ്സ്. അനുയായികളോട് ട്രംപിനെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ ഹിലരി ക്ലിന്റണിനെ പിന്തുണക്കണമെന്ന് ബേണി ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ദേശീയ കൺവെന്‍ഷനില്‍ നടത്തിയ പ്രസംഗം ബേണി പക്ഷത്തിന്റെ തളര്‍ച്ചയുടെ സൂചനയായും വിലയിരുത്തലുകളുണ്ട്.

കണ്‍വെന്‍ഷന്‍ ആരംഭിക്കും മുന്‍പേ തുടങ്ങിയ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പാളയത്തില്‍ പട താല്‍കാലികമായെങ്കിലും ശമിക്കുന്നതിന്റെ സൂചനയാണ് ബെണിയുടെ പ്രസംഗം. പ്രസിഡന്റ് പദവിയിലേക്കുള്ള ഹിലരിയുടെ യാത്രയില്‍ ബേണി സാന്‍ഡേഴ്‌സ് അനുകൂലികളുടെ പിന്തുണ നിര്‍ണ്ണായകമാണ്. പണക്കാരില്‍ കേന്ദ്രീകരിക്കപ്പെട്ട പണം പാവങ്ങളിലേക്കെത്തിക്കണമെന്ന സൂചനയുമായി റോബിന്‍ ഹുഡ് തൊപ്പി ധരിച്ചും ബെണിയുടെ ചിത്രമുള്ള ബട്ടനുകളുമായാണ് കണ്‍വെന്‍ഷനിലേക്ക് പ്രതിനിധികളെത്തിയത്. കണ്‍വെന്‍ഷന്റെ ആദ്യദിനം തന്നെ ഞങ്ങള്‍ ബേണിക്കൊപ്പമെന്ന പ്ലക്കാര്‍ഡുകളുമായി ബേണി അനുകൂലികള്‍ മാര്‍ച്ച് നടത്തി. ഒരു ശതമാനത്തെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരല്ല, എല്ലാവരെയും പ്രതിനിധീകരിക്കുന്ന സര്‍ക്കാരാണ് വേണ്ടതെന്ന നിലപാട് ബേണി സാന്‍ഡേഴ്സ് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് അന്ത്യഘട്ടത്തിലേക്കെത്തുമ്പോള്‍ ബേണി അനുകൂലികളുടെ പിന്തുണ എങ്ങനെ സ്വന്തമാക്കുമെന്നതാവും ഹിലരിയെ കുഴക്കുന്ന പ്രശ്നം. 4763 പ്രതിനിധികളില്‍ 1894 പേര്‍ ബേണിയെ പിന്തുണക്കുന്നവരാണ്. ഇടതുപക്ഷ ആശയങ്ങളുമായി എത്തിയ ബേണി സാന്‍ഡേഴ്സിനെ പിന്തുണക്കുന്നവരില്‍ പലരും ഹിലരിയെ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ വക്താവായാണ് കാണുന്നത്. ഇ മെയില്‍ ചോര്‍ച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷ ഡെബി വാസര്‍മാന്റെ രാജിയും ഹിലരിയുടെ പ്രചാരണത്തില്‍ തിരിച്ചടിയായേക്കും.

TAGS :

Next Story