ന്യൂയോര്‍ക്ക് ടൈംസ് അഭിപ്രായ സര്‍വേയില്‍ ഹിലരിക്ക് മുന്‍തൂക്കം
ന്യൂയോര്‍ക്ക് ടൈംസ് അഭിപ്രായ സര്‍വേയില്‍ ഹിലരിക്ക് മുന്‍തൂക്കം
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ അഭിപ്രായ സര്‍വ്വേയില്‍ ലീഡുകള്‍ മാറി മറിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സര്‍വേയില്‍ ഹിലരിക്ക് മുന്‍തൂക്കം. ട്രംപിനേക്കാള്‍ ഹിലരി മൂന്ന് പോയിന്‍റു മുന്നിട്ടുനില്‍ക്കുന്നതായാണ് പുതിയ അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍. ന്യൂയോര്‍ക്ക് ടൈംസും സിബിഎസ് പോളും നടത്തിയ സര്‍വ്വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഡെമോക്രാറ്റുകളടെ തെരഞ്ഞെടുപ്പ് പ്രചാരണ സൈറ്റുകളില്‍ നടന്ന ഹാക്കിംഗിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ അഭിപ്രായ സര്‍വ്വേയില്‍ ലീഡുകള്‍ മാറി മറിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപിനുണ്ടായിരുന്ന നേരിയ ലീഡ് പുതിയ ഫലങ്ങളില്‍ ഹിലരി മറികടന്നു. ന്യൂയോര്‍ക്ക് ടൈംസും സിബിഎസ് പോളും നടത്തിയ സര്‍വ്വേയില്‍ ഹിലരി മൂന്ന് പോയിന്റ് മുന്നിലാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണെതിരെ ഇമെയില്‍ വിവാദത്തില്‍ എഫ് ബി ഐ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ഹിലരിയുടെ ജനപ്രീതി കുറഞ്ഞത്. തുടക്കത്തില്‍ ഏറെ മുന്നിലായിരുന്ന ഹിലരി പ്രചണം അവസാന ഘട്ടത്തിലെത്തിയതോടെ ജനപ്രീതിയില്‍ ഏറെ പിറകോട്ട് പോയിരുന്നു. എന്നാല്‍ പുതിയ സര്‍വ്വേ ഫലങ്ങളില്‍ ഹിലരി മുന്നേറുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ഹിലരി ക്യാംപ് ആവേശത്തിലായിട്ടുണ്ട്. അതിനിടെ ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റുകളും ഇ മെയിലുകളും ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ എഫ്ബിഐയും യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയും അന്വേഷണം ആരംഭിച്ചു. യു എസ് സെനറ്റര്‍ ടോം കാര്‍പറുടെ പേരില്‍ പുറത്തു വന്ന വ്യാജ കത്തിനു പിന്നില്‍ റഷ്യയാണെന്നായിരുന്നു ഹിലരി ക്യാംപിന്റെ ആരോപണം. അമേരിക്കന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ശ്രമിക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെട്ടുത്തിയിരുന്നു.ആരോപണങ്ങളില്‍ എഫ്ബി ഐ അന്വേഷണം പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന വിശ്വാസത്തിലാണ് ഡെമോക്രാറ്റുകള്‍.
Adjust Story Font
16