ഈജിപ്ത് എയര്‍ ; ബ്ലാക്ക് ബോക്സിനായുള്ള തെരച്ചില്‍ വഴിത്തിരിവിലേക്ക്
ഈജിപ്ത് എയര്‍ ; ബ്ലാക്ക് ബോക്സിനായുള്ള തെരച്ചില്‍ വഴിത്തിരിവിലേക്ക്
മെഡിറ്ററേനിയന്‍ കടലിന്‍റെ അടിത്തട്ടില്‍ നിന്ന് ബ്ലാക് ബോക്സിന്‍റേതെന്ന് കരുതുന്ന സിഗ്നലുകള്‍ ലഭിച്ചു. വിമനാത്തിനായി തെരച്ചില്‍ തുടരുന്ന ഫ്രഞ്ച് സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കടലില്‍ തകര്‍ന്നു വീണ ഈജിപ്ത് എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനായുള്ള തെരച്ചില്‍ വഴിത്തിരിവിലേക്ക്. മെഡിറ്ററേനിയന്‍ കടലിന്‍റെ അടിത്തട്ടില്‍ നിന്ന് ബ്ലാക് ബോക്സിന്‍റേതെന്ന് കരുതുന്ന സിഗ്നലുകള്‍ ലഭിച്ചു. വിമനാത്തിനായി തെരച്ചില്‍ തുടരുന്ന ഫ്രഞ്ച് സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈജിപ്ത് എയര്‍ വിമാനത്തിനായി തെരച്ചില്‍ നടത്തുന്ന ഫ്രഞ്ച് നാവിക കപ്പലിനാണ് സിഗ്നലുകള്‍ ലഭിച്ചത്. ഇത് കാണാതായ ഈജിപ്ത് എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നുളളതാണെന്നാണ് നിഗമനം.ഫ്രഞ്ച് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ബ്ലാക്ക് ബോക്സിന്റെ സ്ഥാനം കണ്ടുപിടിക്കാനുള്ള പ്രത്യേക ഉപകരണമാണ് സിഗ്നലുകള്‍ തിരിച്ചറിഞ്ഞത്.
ഇതുവരെ നടത്തിയ തെരച്ചിലില്‍ യാത്രക്കാരുടെ സാധനങ്ങളും വിമാനവശിഷ്ടങ്ങളും മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. മെയ് 19നാണ് 66 പേരുമായി പാരീസില്‍ നിന്ന് കെയ്റോലേക്ക് പറന്ന വിമാനം കടലില്‍ തകര്‍ന്നു വീണത്. അട്ടിമറിയാണ് ദുരന്തത്തിന് കാരണമെന്ന് ഈജിപ്ത് അധികൃതര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഈജിപ്തിലെ സീനായ് മേഖലയില്‍ റഷ്യന്‍ വിമാനം തീവ്രവാദി ആക്രമണം മൂലം തകര്‍ന്ന് ഇരുന്നൂറിലേറെ പേര്‍ മരിച്ചിരുന്നു.ധികൃതര്‍ പറഞ്ഞു.
Adjust Story Font
16