Quantcast

ഇസ്രായേലിന് അമേരിക്കയുടെ 38 ബില്യന്‍ ഡോളറിന്റെ സൈനിക സഹായം

MediaOne Logo

Khasida

  • Published:

    20 Oct 2017 7:39 AM GMT

ഇസ്രായേലിന് അമേരിക്കയുടെ 38 ബില്യന്‍ ഡോളറിന്റെ സൈനിക സഹായം
X

ഇസ്രായേലിന് അമേരിക്കയുടെ 38 ബില്യന്‍ ഡോളറിന്റെ സൈനിക സഹായം

ഒരു വിദേശ രാജ്യത്തിന് അമേരിക്ക നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സൈനികസഹായം

ഇസ്രായേലിന് അമേരിക്കയുടെ വന്‍ സൈനിക സഹായം. 38 ബില്യന്‍ ഡോളറിന്റെ സൈനിക സഹായത്തിനുള്ള ധാരണ പത്രത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. ഒരു വിദേശ രാജ്യത്തിന് അമേരിക്ക നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സൈനിക സഹായമാണ് ഇത്.

പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യമാണ് ഇസ്രായേല്‍. അടുത്ത പത്ത് വര്‍ഷത്തേക്ക് 38 ബില്യന്‍ ഡോളര്‍ സൈനിക സഹായമായി നല്‍കാനുള്ള ധാരണാ പത്രത്തിലാണ് ഇസ്രായേലും അമേരിക്കയും ഒപ്പുവെച്ചത്. കരാറിനെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍, അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയവുമായോ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായോ കരാറിന് ബന്ധമൊന്നുമില്ലെന്നും വിശദീകരിച്ചു. ഒരു വിദേശ രാജ്യത്തിന് അമേരിക്ക നല്‍കുന്ന ഏറ്റവും കൂടിയ സൈനിക സഹായമാണ് ഇത്.

ഇസ്രായേലിന്റെ കുടിയേറ്റ വ്യാപന നടപടികളടക്കം പലതിനേയും അടുത്ത കാലത്തും അമേരിക്ക വിമര്‍ശിച്ചിരുന്നു. എങ്കിലും ഇസ്രായേലിനോടുള്ള അമേരിക്കയുടെ ആത്മ ബന്ധത്തിന് ഇടിവൊന്നും തട്ടിയിട്ടില്ലെന്നു വ്യകത്മാക്കുന്നതായിരുന്നു കരാര്‍. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസിഡന്‍ഷ്യല്‍ കാലാവധി തീരാനിരിക്കെ ഒപ്പുവെച്ച കരാര്‍ വരും വര്‍ഷങ്ങളില്‍ അമേരിക്കയുമായുള്ള ബന്ധത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേല്‍.

TAGS :

Next Story