Quantcast

സിറിയയില്‍ അസദ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം കണ്ടില്ല

MediaOne Logo

Subin

  • Published:

    2 Nov 2017 9:19 PM GMT

സിറിയയില്‍ അസദ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം കണ്ടില്ല
X

സിറിയയില്‍ അസദ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം കണ്ടില്ല

ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി സിറിയയില്‍ അസദ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം കണ്ടില്ല. അലപ്പോയിലും പരിസരപ്രദേശങ്ങളിലുമായി സര്‍ക്കാര്‍ മൂന്ന് തവണ കരാര്‍ ലംഘിച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് അറിയിച്ചു.

ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി സിറിയയില്‍ അസദ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം കണ്ടില്ല. അലപ്പോയിലും പരിസരപ്രദേശങ്ങളിലുമായി സര്‍ക്കാര്‍ മൂന്ന് തവണ കരാര്‍ ലംഘിച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് അറിയിച്ചു. അല്‍സഹ്റയിലുണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച മൂന്ന് ദിവത്തേക്കാണ് സിറിയന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു തീരുമാനം.വിമത ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഏകപക്ഷീയ വെടിനിര്‍ത്തലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി.

ഇതിനിടെ അലപ്പോയിലുള്‍പ്പടെ മൂന്നിടങ്ങളില്‍ ബോംബാക്രമണം ഉണ്ടായതായി സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെചുത്തിയിട്ടുള്ള സിറിയന്‍ ഒബ്സര്‍വേട്ടറി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് അറിയിച്ചു. അല്‍സഹ്റയിലുണ്ടായ ഷെല്ല് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

സിറിയന്‍ സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വെറും പാഴ്‍വാക്കാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്‍റെ കുറ്റപ്പെടുത്തലില്‍ നിന്ന് രക്ഷനേടാനുള്ള തന്ത്രമാണെന്നും വിമത സംഘടനകള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരുണ്ടാക്കിയ കരാര്‍ അവര്‍ തന്നെ ലംഘിക്കുകയാണെന്ന് വിമതര്ഡ ആരോപിച്ചു.

2011 മാര്‍ച്ചില്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ ഏകദേശം രണ്ടര ലക്ഷം പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story