Quantcast

കുന്ദസില്‍ നിന്ന് 2000 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട്

MediaOne Logo

Jaisy

  • Published:

    9 Nov 2017 12:17 PM GMT

കുന്ദസില്‍ നിന്ന് 2000 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട്
X

കുന്ദസില്‍ നിന്ന് 2000 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട്

കുന്ദസിന്റെ വടക്കന്‍ മേഖലയായ ഖല- ഇ -സല്‍ പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലായതോടെയാണ് പ്രദേശവാസികള്‍ക്ക് വ്യാപകമായി ഒഴിഞ്ഞുപോകേണ്ടി വന്നത്

ഏറ്റുമുട്ടല്‍ ശക്തമായ അഫ്ഗാനിസ്ഥാനിലെ കുന്ദസില്‍ നിന്ന് 2000 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട് .കുന്ദസിന്റെ വടക്കന്‍ മേഖലയായ ഖല- ഇ -സല്‍ പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലായതോടെയാണ് പ്രദേശവാസികള്‍ക്ക് വ്യാപകമായി ഒഴിഞ്ഞുപോകേണ്ടി വന്നത്. കുന്ദസിന്റെ മറ്റ് ഭാഗങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ കുന്ദസില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 2000ത്തിലധികം കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞുപോകേണ്ടി വന്നത്.സമീപമേഖലകളിലെല്ലാം ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ എങ്ങോട്ട് പോകുമെന്ന പ്രതിസന്ധിയും ആളുകള്‍ക്ക് മുന്നിലുണ്ട്. മേഖലയുടെ നിയന്ത്രണം നഷ്ടമായതിനാല്‍ സൈന്യത്തിനും യാതൊരു തരത്തിലുമുള്ള ഇടപെടലുകള്‍ നടത്താനാവുന്നില്ല.സൈന്യത്തിനുമേല്‍ കടുത്തസമ്മര്‍ദം ചെലുത്തി കൂടുതല്‍ ഭാഗങ്ങള്‍ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് താലിബാന്‍ നടപടികള്‍.

കഴിഞ്ഞദിവസം കുന്ദസിലെ ഖല - ഇ സല്‍ മേഖലയുടെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ പിടിച്ചെടുത്തിരുന്നു. മറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടു.ഖല - ഇ സല്ലിലെ സൈനിക കേന്ദ്രങ്ങളും പൊലീസ് ഓഫീസുകളുംഇപ്പോള്‍ പൂര്‍ണമായും താലിബാന്റെ കയ്യിലാണ്. സര്‍ക്കാര്‍ പക്ഷത്തെ നിരവധി പേരെ കൊലപ്പെടുത്തിയെന്ന് താലിബാന്‍ തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു. കഴിഞ്ഞമാസം സൈനിക യൂണിഫോം ധരിച്ചെത്തിയ താലിബാന്‍ ഭീകരര്‍ 135ലേറെ സൈനികരെ കൊലപ്പെടുത്തിയിരുന്നു. യുഎസ് വാച്ച്ഡോഗിന്റെ കണക്ക്പ്രകാരം 2106ല്‍ മാത്രം അഫ്ഗാനില്‍ 6800 സൈനികരും നിരവധി പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

TAGS :

Next Story