കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അക്രമം: ഹിലരിയും ട്രംപും അപലപിച്ചു
കറുത്ത വര്‍ഗക്കാര്‍ക്കെതിരായ അക്രമം: ഹിലരിയും ട്രംപും അപലപിച്ചു
ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെടുന്നത് പൊറുക്കാന്‍ കഴിയില്ലെന്ന് ഹിലരി. അക്രമം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ട്രംപ്
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ തുടരുന്ന അക്രമങ്ങള്‍ക്കെതിരെ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ഹിലരി ക്ലിന്‍റണും ഡൊണാള്‍ഡ് ട്രംപും. വെടിവെപ്പില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെടുന്നത് പൊറുക്കാന്‍ കഴിയില്ലെന്ന് ഹിലരി പറഞ്ഞു. അക്രമം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ട്രംപും പ്രതികരിച്ചു.
ഹിലരി ക്ലിന്റണിന്‍റെ പ്രചാരണ വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ അമേരിക്കന്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍. കഴിഞ്ഞ ദിവസം ടല്‍സയിലും ഒക്‍ലഹോമയിലും കറുത്ത വര്‍ഗക്കാരെ പൊലീസ് വെടിവെച്ച് കൊന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അവര്‍ രംഗത്തെത്തിയത്. ഇത് അവസാനിപ്പിക്കണമെന്ന് ഹിലരി ആവശ്യപ്പെട്ടു.
ഒഹയോയില്‍ കറുത്തവര്‍ഗക്കാരായ പാസ്റ്റര്‍മാരോട് സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. എന്നാല്‍ പൊലീസിനെ കുറ്റപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 15 വയസ്സുള്ള കുട്ടിയടക്കം രണ്ട് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.
Adjust Story Font
16