ജര്‍മനിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തുന്നവര്‍ നിരീക്ഷണത്തില്‍
ജര്‍മനിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തുന്നവര്‍ നിരീക്ഷണത്തില്‍
സാമൂഹ്യ മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരായ നടപടികള്‍ക്ക് പിന്തുണയുമായി ജര്‍മന്‍ ചാന്‍സിലര്‍ ആന്‍ഗെല മെര്‍ക്കല്‍.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരായ നടപടികള്‍ക്ക് പിന്തുണയുമായി ജര്‍മന്‍ ചാന്‍സിലര്‍ ആന്‍ഗെല മെര്‍ക്കല്‍. മന്ത്രിതല തീരുമാനത്തിനാണ് ചാന്‍സിലറുടെ പിന്തുണ. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തുന്നവരെ കൃത്യമായി നിരീക്ഷിക്കുന്ന നടപടികള്‍ക്കാണ് ജര്‍മനിയില്‍ തുടക്കമായത്.
നീതിന്യായ മന്ത്രി ഹെയ്കോ മാസ്, ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സീരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. നിലവില്‍ മാര്‍ച്ച് വരെ രൂപം നല്‍കിയിരിക്കുന്ന പദ്ധതിപ്രകാരം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും 24 മണിക്കൂറിനുള്ളില്‍ ഡിലീറ്റി ചെയ്യുകയും ചെയ്യുന്ന വംശീയ അധിക്ഷേപം നിറഞ്ഞ പോസ്റ്റുകള്‍ കൃത്യമായി നിരീക്ഷിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പാര്‍ലമെന്റിലെ ലോവര്‍ ഹൌസില്‍ സംസാരിക്കവെയാണ് ആന്‍ഗലെ മെര്‍ക്കല്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.
Adjust Story Font
16