Quantcast

ഐഎസിനെ ഉന്മൂലനം ചെയ്യുകയാണ് പ്രധാനമെന്ന് ജര്‍മനി

MediaOne Logo

Alwyn K Jose

  • Published:

    22 Nov 2017 7:18 AM GMT

ഐഎസിനെ ഉന്മൂലനം ചെയ്യുകയാണ് പ്രധാനമെന്ന് ജര്‍മനി
X

ഐഎസിനെ ഉന്മൂലനം ചെയ്യുകയാണ് പ്രധാനമെന്ന് ജര്‍മനി

ഇറാഖിലെ എര്‍ബിലില്‍ കുര്‍ദിഷ് പെഷ്മെര്‍ഗ സൈന്യത്തിന് പിന്തുണ നല്‍കുന്ന ജര്‍മന്‍ സൈനിക ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഉര്‍സുല.

ഇസ്‍ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുകയാണ് മുഖ്യലക്ഷ്യമെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വൊ ദേര്‍ ലെയന്‍. ഇറാഖിലെ എര്‍ബിലില്‍ കുര്‍ദിഷ് പെഷ്മെര്‍ഗ സൈന്യത്തിന് പിന്തുണ നല്‍കുന്ന ജര്‍മന്‍ സൈനിക ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഉര്‍സുല.

ഇറാഖിലും സിറിയയിലും നാശംവിതക്കുന്ന ഇസ്‍ലാമിക് സ്റ്റേറ്റിനെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും അതിനായി കുര്‍ദിഷ് പെഷ്മെര്‍ഗ സൈന്യത്തിന് കൂടുതല്‍ പിന്തുണ നല്‍കുമെന്നും ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വൊ ദേര്‍ ലെയന്‍ വ്യക്താക്കി. ഇറാഖിലെ എര്‍ബിലില്‍ ജര്‍മ്മന്‍ സൈനിക ക്യാമ്പ് ഉര്‍സുല വെള്ളിയാഴ്ചയും സന്ദര്‍ശിച്ചു. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ നിന്നും തീവ്രവാദി സംഘമായ ഇസ്‍ലാമിക് സ്റ്റേറ്റിനെ തുരത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ഉര്‍സുല വ്യക്തമാക്കി. 2014 ലാണ് മൊസൂള്‍ ഇസ്‍ലാമിക് സ്റ്റേറ്റ് പിടിച്ചെടുക്കുന്നത്.

TAGS :

Next Story