Quantcast

യുഎസ് യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ റോക്കറ്റ് ആക്രമണം

MediaOne Logo

Alwyn K Jose

  • Published:

    23 Nov 2017 3:44 PM GMT

യുഎസ് യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ റോക്കറ്റ് ആക്രമണം
X

യുഎസ് യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ റോക്കറ്റ് ആക്രമണം

റോക്കറ്റ് കടലില്‍ പതിച്ചതിനാല്‍ അപകടം ഒഴിവായെന്ന് പെന്റഗണ്‍ പ്രതികരിച്ചു.

അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ റോക്കറ്റ് ആക്രമണം. റോക്കറ്റ് കടലില്‍ പതിച്ചതിനാല്‍ അപകടം ഒഴിവായെന്ന് പെന്റഗണ്‍ പ്രതികരിച്ചു. ചെങ്കടലിൽ യമൻ തീരത്തുള്ള അമേരിക്കൻ യുദ്ധ കപ്പലിന് നേരെയാണ് ഹൂതികൾ രണ്ടു തവണ റോക്കറ്റ് ആക്രമണം നടത്തിയത്. പെന്റഗണാണ് ആക്രമണ വിവരം പുറത്ത് വിട്ടത്. ഒരു മണിക്കൂർ ഇടവിട്ടു രണ്ടു റോക്കറ്റുകൾ കപ്പലിന് നേരെ വന്നെങ്കിലും രണ്ടും കടലിൽ പതിച്ചെന്നും അപകടം ഒഴിവായെന്നും പെന്റഗൺ വക്താവ് ജെഫ് ഡേവിസ് പറഞ്ഞു. യുഎഇയുടെ കപ്പലുകൾക്ക് ചെങ്കടലിലൂടെയുള്ള സഞ്ചാരത്തിന് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് അമേരിക്കൻ യുദ്ധ കപ്പലുകൾ യമൻ തീരത്തിനടുത്ത് നിലയുറപ്പിച്ചത്. ഭീകരാക്രമണത്തെയും ഇറാൻ സ്വാധീനത്തെയും ചെറുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു ഒരാഴ്ച മുമ്പുണ്ടായ നീക്കത്തെ കുറിച്ച് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കടൽ സഞ്ചാരം സുരക്ഷിതമാക്കാനും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജെഫ് ഡേവിസ് പറഞ്ഞു.

TAGS :

Next Story