Quantcast

സംഝോത സ്‍ഫോടനം: ഇന്ത്യക്കെതിരെ പാകിസ്താന്‍

MediaOne Logo

Alwyn

  • Published:

    25 Nov 2017 9:40 AM

സംഝോത സ്‍ഫോടനം: ഇന്ത്യക്കെതിരെ പാകിസ്താന്‍
X

സംഝോത സ്‍ഫോടനം: ഇന്ത്യക്കെതിരെ പാകിസ്താന്‍

സംഝോത എക്സ്‍പ്രസ് സ്ഫോടനത്തിന്റെ അന്വേഷണം സംബന്ധിച്ച് ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്താന്‍.

സംഝോത എക്സ്പ്രസ് സ്ഫോടനത്തിന്റെ അന്വേഷണം സംബന്ധിച്ച് ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്താന്‍. ഇക്കാര്യത്തില്‍ അന്വേഷണം വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചു. ദാവൂദ് ഇബ്രാഹിം പാകിസ്താനിലാണെന്ന ഇന്ത്യന്‍ നിലപാടിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചുവെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ടു പിറകെയാണ് പാകിസ്താന്റെ പുതിയ നീക്കം.

സംഝോത എക്സ്പ്രസ് സ്ഫോടനത്തിന്റെ അന്വേഷണം വൈകുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഇന്ത്യക്കെതിരെ പാകിസ്താന്‍ ഉന്നയിച്ചിരിക്കുന്നത്. സ്ഫോടനത്തിന് ഉത്തരവാദികളായ ചിലരെ കുറ്റവിമുക്തരാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നും ഇത് നീതി നിഷേധവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുവെന്നും പാക് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. 42 പാക് പൌരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തില്‍ അനാവശ്യമായ താമസം ഉണ്ടാകുന്നുവെന്നും ഇതിലുള്ള ആശങ്ക ഇന്ത്യയെ അറിയിച്ചുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഭീകരാക്രമണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും പാക് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ നിലപാടിന് യുഎന്നിന്റെ അംഗീകാരം ലഭിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ദാവൂദ് ഇബ്രാഹിമിന്റേതായി ഇന്ത്യ നല്‍കിയ പാകിസ്താനിലെ 9 മേല്‍വിലാസങ്ങളില്‍ 6 എണ്ണവും ശരിയാണെന്ന് യു.എന്‍ കണ്ടെത്തിയതായാണ് വാര്‍ത്ത. ഈ വാര്‍ത്ത വന്നതിന് തൊ‌ട്ടു പിറകെയാണ് പാകിസ്താന്‍ ഇന്ത്യക്കെതിരെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിറക്കിയത്.

TAGS :

Next Story