Quantcast

ട്രംപിന്റെ ഉപദേഷ്ടാവ് സെബാസ്റ്റ്യന്‍ ഗോര്‍ഖയെ വൈറ്റ്ഹൗസ് പുറത്താക്കി

MediaOne Logo

Subin

  • Published:

    28 Nov 2017 4:33 AM GMT

ട്രംപിന്റെ ഉപദേഷ്ടാവ് സെബാസ്റ്റ്യന്‍ ഗോര്‍ഖയെ വൈറ്റ്ഹൗസ് പുറത്താക്കി
X

ട്രംപിന്റെ ഉപദേഷ്ടാവ് സെബാസ്റ്റ്യന്‍ ഗോര്‍ഖയെ വൈറ്റ്ഹൗസ് പുറത്താക്കി

മുസ്ലിങ്ങളോടുള്ള ഗോര്‍ഖയുടെ നിലപാട് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആറ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന് കൂടുതല്‍ പിന്തുണ നല്‍കിയത് ഗോര്‍ഖയെയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് സെബാസ്റ്റ്യന്‍ ഗോര്‍ഖയെ വൈറ്റ്ഹൗസ് പുറത്താക്കി. കഴിഞ്ഞയാഴ്ച രാജിവെച്ച ട്രംപിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനണിന്റെ അടുത്ത അനുയായിയാണ് ഗോര്‍ഖ. ഗോര്‍ഖയെ പുറത്താക്കിയ നടപടിയെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

തീവ്രവലതുപക്ഷ നയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സെബാസ്റ്റ്യന്‍ ഗോര്‍ഖ ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായി തുടരാന്‍ പാടില്ലെന്ന് വൈറ്റ്ഹൗസ് അറിയിക്കുകയായിരുന്നു. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയാണ് ഗോര്‍ഖയെ പുറത്താക്കണമെന്ന് ട്രംപിനോട് ശിപാര്‍ശ ചെയ്തതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഗോര്‍ഖ രാജിവെച്ചതാണോ പുറത്താക്കിയതാണോ എന്ന കാര്യത്തില്‍ വ്യക്തക്കുറവുണ്ട്. ഹംഗറി ദമ്പതികള്‍ക്ക് ലണ്ടനില്‍ ജനിച്ച ഗോര്‍ഖ യുഎസിലേക്ക് കുടിയേറിപ്പാര്‍ത്തതാണ്. പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ചുമതലയേറ്റ ഗോര്‍ഖ ദേശീയ സുരക്ഷാകാര്യങ്ങളില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഹംഗറിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതായി ഗോര്‍ഖക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ആരോപണം അദ്ദേഹം നിഷേധിച്ചു. മുസ്ലിങ്ങളോടുള്ള ഗോര്‍ഖയുടെ നിലപാട് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആറ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന് കൂടുതല്‍ പിന്തുണ നല്‍കിയത് ഗോര്‍ഖയെയായിരുന്നു. ഷാര്‍ലത്‌വിലില്‍ തീവ്രവലതുപക്ഷത്തിന്റെ ആക്രമണത്തില്‍ ഗോര്‍ഖക്കും സ്റ്റീവ് ബാനണുമെതിരെ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശമുന്നിയിച്ചിരുന്നു.

TAGS :

Next Story