യമനിലെ സൈനിക പരിശീലന ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു
യമനിലെ സൈനിക പരിശീലന ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു
2015 ന് ശേഷം യമനിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 6600 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
യമനിലെ സൈനിക പരിശീലന ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. തുറമുഖനഗരമായ ഏതനിലെ സൈനിക പരിശീലന ക്യാമ്പിലാണ് കാറിലെത്തിയ ചാവേര്‍ പൊട്ടിത്തറിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ഐഎസ് ഭീകരരാണ് സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്. യമനിലെ തുറമുഖ നഗരമായ ഏതനിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. 45പേര്‍ മരിച്ചത് കൂടാതെ 29 ലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഐഎസ് ഭീകരര്‍ക്കെതിരായി പോരാടുന്നതിന് പുതിയതായി ചേര്‍ന്ന നിരവധി പേര്‍ക്ക് പരിശീലനം നല്‍കുന്ന താവളത്തിലാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2015 ന് ശേഷം യമനിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 6600 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Adjust Story Font
16