ചിപ്പറേലി നാളെ ചൊവ്വയുടെ മണ്ണിലിറങ്ങും
ചിപ്പറേലി നാളെ ചൊവ്വയുടെ മണ്ണിലിറങ്ങും
ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയാണ് ലക്ഷ്യം.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും റഷ്യയുടെയും സംയുക്ത ബഹിരാകാശ പദ്ധതിയുടെ ഭാഗമായ പര്യവേഷണ വാഹനം ചിപ്പറേലി നാളെ ചൊവ്വയുടെ ഉപരിതലത്തിലിറങ്ങും. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുകയാണ് ലക്ഷ്യം. ഏഴ് മാസം നീണ്ട പ്രയാണം പൂര്‍ത്തിയാക്കിയാണ് ചിപ്പറേലി ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുന്നത്.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി റഷ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന എക്സോ മാര്‍സ് പദ്ധതിയുടെ ഭാഗമായാണ് ചിപ്പറേലി പര്യവേഷണ വാഹനം ചൊവ്വയിലേക്ക് അയച്ചത്. ഏഴു മാസത്തെ യാത്ര പൂര്‍ത്തിയാക്കിയ മദര്‍ഷിപ്പ് ട്രേസ് ഗാസ് ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെടുന്ന ചിപ്പറേലി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ഉപരിതലത്തില്‍ ഇറങ്ങും. ബ്രിട്ടന്റെ ബീഗിള്‍ ടു പരാജയപ്പെട്ടശേഷം ആദ്യമായാണ് യൂറോപ്പില്‍ നിന്നും ചൊവ്വയിലേക്ക് പര്യവേഷണ വാഹനം അയക്കുന്നത്. നിലവില്‍ അമേരിക്കയുടെ ക്യൂരിയോസിറ്റി, ഓപ്പര്‍ച്യൂണിറ്റി എന്നീ അമേരിക്കന്‍ പര്യവേഷണ വാഹനങ്ങള്‍ ചൊവ്വയിലുണ്ട്. ചൊവ്വയുടെ അന്തരീക്ഷം, മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം മുതലായവയെ കുറിച്ച് പഠിക്കുകയാണ ചിപ്പറേലിയുടെ ദൌത്യം. 2018 ല്‍ മറ്റൊരു പര്യവേഷണ വാഹനം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ചൊവ്വയിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിക്ഷേപണം 2020 ലേക്ക് നീട്ടി. ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിക്കാനും പാറ അടക്കമുള്ളവ തുരന്ന് പഠനം നടത്താനും ലക്ഷ്യമിട്ടാണ് അടുത്ത പര്യവേഷണ വാഹനം അയക്കുന്നത്.
Adjust Story Font
16