യമനില്‍ സംസ്‍കാര ചടങ്ങിനിടെ മിസൈലാക്രമണം; 140 പേര്‍ കൊല്ലപ്പെട്ടു
യമനില്‍ സംസ്‍കാര ചടങ്ങിനിടെ മിസൈലാക്രമണം; 140 പേര്‍ കൊല്ലപ്പെട്ടു
സഖ്യസേനാ ആക്രമണമാണ് നടന്നതെന്ന് യമന്‍ ആക്ടിങ് ആരോഗ്യമന്ത്രി പറഞ്ഞു.
യമനിലെ സന്‍ആയില്‍ സംസ്‌കാര ചടങ്ങിനിടെ മിസൈലാക്രമണം. ആക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. സഖ്യസേനാ ആക്രമണമാണ് നടന്നതെന്ന് യമന്‍ ആക്ടിങ് ആരോഗ്യമന്ത്രി പറഞ്ഞു. യമനിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സൈനിക മേധാവികളും പങ്കെടുത്ത ചടങ്ങിലാണ് സ്‌ഫോടനം. സംസ്കാരച്ചടങ്ങുകള്‍ നടന്ന കെട്ടിടത്തിലേക്ക് മിസൈല്‍ പതിച്ചതോടെ കെട്ടിടം തകര്‍ന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് സൌദി സഖ്യസേനാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ യമന്‍ നടപടിയാവശ്യപ്പെട്ടു.
Next Story
Adjust Story Font
16