മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ട്രംപ്
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ട്രംപ്
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പ്രഖ്യാപനം ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മെക്സിക്കോയില്‍.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പ്രഖ്യാപനം ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മെക്സിക്കോയില്‍. പ്രസിഡന്റ് പെന നീറ്റോയുടെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് മെക്സിക്കോയില്‍ എത്തിയത്. എന്നാല്‍ മതില്‍ നിര്‍മിക്കാന്‍ മെക്സിക്കോ പണം ചെലവാക്കില്ലെന്ന് പെന നീറ്റോ അറിയിച്ചു.
മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം. മതില്‍ നിര്‍മാണം ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. തന്റെ നിലപാടിനെ ന്യായീകരിക്കുന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍. ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ മെക്സിക്കന്‍ ജനതയെ വേദനിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ബന്ധങ്ങള്‍ പണിയാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പെന നീറ്റോ പറഞ്ഞു. ഒബാമ ഭരണകാലത്ത് അതിര്‍ത്തിയില്‍ ഊഷ്മള ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെക്സിക്കോ സിറ്റിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. മതില്‍ ആര് നിര്‍മിക്കണം എന്ന കാര്യം സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അക്കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തതക്കുറവില്ലെന്നും മതിലിന് വേണ്ടി മെക്സിക്കോ പണം ചെലവഴിക്കില്ലെന്നും പ്രസിഡന്‍റ് പെന നീറ്റോ ട്വീറ്റ് ചെയ്തു. ഡൊണാള്‍ഡ‍് ട്രംപിന്‍റെ സന്ദര്‍ശനത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ട്രംപിന്‍റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണെയും മെക്സിക്കോ ക്ഷണിച്ചിട്ടുണ്ട്.
Adjust Story Font
16