സിറിയയില്‍ ഇരുവിഭാഗങ്ങളും രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്
സിറിയയില്‍ ഇരുവിഭാഗങ്ങളും രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്
സിറിയയില്‍ രാസായുധപ്രയോഗം നടന്നതായി 130 പരാതികളാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ 2014നും 2015നുമിടയില്‍ സര്‍ക്കാറും ഐ.എസ് ഭീകരരും രാസായുധം പ്രയോഗിച്ചതായി ഐക്യരാഷ്ട്രസഭ. അന്വേഷണ റിപ്പോര്‍ട്ട് യു.എന്‍ സുരക്ഷാസമിതി ആഗസ്റ്റ് 30ന് ചര്‍ച്ചചെയ്യും. ഐക്യരാഷ്ട്ര സഭാ പ്രമേയം ലംഘിച്ച് കൂട്ട നശീകരണായുധങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
സിറിയയില്‍ രാസായുധപ്രയോഗം നടന്നതായി 130 പരാതികളാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിറിയന്‍ സര്‍ക്കാറും ഐ.എസ് ഭീകരരും രാസായുധം പ്രയോഗിച്ചതായി വ്യക്തമായത്. 2014നും 2015നുമിടയില്‍ സിറിയന്‍ സൈന്യം രണ്ട് തവണയും ഐ.എസ്. ഭീകരര്‍ ഒരു തവണയും വിഷവാതകം പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. രാസായുധ പ്രയോഗം നിരോധിക്കുന്നതിനുള്ള സംഘടനയും ഐക്യരാഷ്ട്രസഭയും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് യു.എന്‍ സുരക്ഷാസമിതി ആഗസ്റ്റ് 30ന് ചര്‍ച്ചചെയ്യും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ്. പ്രതിനിധി സാമന്ത പവര്‍ ആവശ്യപ്പെട്ടു. നേരത്തെ, 2013 ലും സിറിയന്‍ സര്‍ക്കാര്‍ രാസായുധ പ്രയോഗം നടത്തിയതായി ഐക്യരാഷ്ട്രസഭാ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Adjust Story Font
16