Quantcast

ഫ്രാന്‍സില്‍ വീണ്ടും ആക്രമണം

MediaOne Logo

Ubaid

  • Published:

    18 Dec 2017 7:45 PM GMT

ഫ്രാന്‍സില്‍ വീണ്ടും ആക്രമണം
X

ഫ്രാന്‍സില്‍ വീണ്ടും ആക്രമണം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഇത്തരമൊരു സംഭവം

ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ആക്രമണം. പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച ഒരു കാര്‍ പൊട്ടിത്തെറിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടു. തോക്കുകളും സ്ഫോടകവസ്തുക്കളും കാറില്‍ നിന്ന് കണ്ടെത്തി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഇത്തരമൊരു സംഭവം. സെന്‍ഡ്രല്‍ പാരീസിലെ ഷാംപ്സ് എലീസില്‍ ഒരു വെളുത്ത കാര്‍ അമിതവേഗത്തിലെത്തി പൊലീസ് വാനിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ അഗ്നിക്കിരായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വാഹനമോടിച്ചിരുന്നയാള്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് കാറില്‍ നിന്നും പുക ഉയരുകയും പ്രദേശത്ത് വ്യാപിക്കുകയുമായിരുന്നു.

ഉടന് തന്നെ പൊലീസിന്റെ വലിയൊരു സേന സംഭവ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡുള്‍പ്പെടെ പരിശോധന നടത്തി. കാറില് നിന്നും തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തുകയും ചെയ്തു. ജനങ്ങള്ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പരിക്ക് പറ്റിയിട്ടില്ല. തീവ്രവാദ ആക്രമണമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സമീപകാലത്തുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story