ഹോങ്കോങ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികള്‍ക്ക് നേട്ടം
ഹോങ്കോങ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികള്‍ക്ക് നേട്ടം
രണ്ട് വര്‍ഷം മുന്‍പ് ഹോങ്കോങില്‍ യുവാക്കളുടെ നേതൃത്വത്തില്‍ രൂപീകൃതമായ വിവിധ പരിഷ്കരണവാദ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാനായത്.
ഹോങ്കോങ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികള്‍ വരവറിയിച്ചു. മൂന്നില്‍ ഒരു ഭാഗം സീറ്റില്‍ പുതുതായി രൂപം കൊണ്ട പരിഷ്കരണവാദി സംഘടനകളിലെ യുവനേതാക്കള്‍ വിജയിച്ചു. എന്നാല്‍ ഭരണസമിതിയില്‍ ചൈനീസ് അനുകൂല വിഭാഗത്തിന് തന്നെയായാരിക്കും ആധിപത്യം .58 ശതമാനം പേരാണ് വോട്ടവകാശം ഉപയോഗപ്പെടുത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് ഹോങ്കോങില്‍ യുവാക്കളുടെ നേതൃത്വത്തില്‍ രൂപീകൃതമായ വിവിധ പരിഷ്കരണവാദ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാനായത്. 70 അംഗ ഭരണസമിതിയാണ് ഹോങ്കോങിലേത്. ഇതില്‍ 40 സീറ്റിലേക്കാണ് ജനങ്ങള്‍ നേരിട്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. മൂന്നില്‍ ഒരു ഭാഗം സീറ്റിലാണ് യുവ നേതൃത്വത്തിന് വിജയിക്കാനായത്. ബാക്കി 30 സീറ്റിലെ പ്രതിനിധികള്‍ ചൈനയെ പിന്തുണക്കുന്ന വ്യാപാര - സാമൂഹിക മേഖലയില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്നവരാണ്.
അതിനാല്‍ തന്നെ ഭരണം ചൈനക്ക് അനുകൂലമായി തുടരും. ചൈനയില്‍ നിന്ന് ഹോങ്കോങിന് സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് പരിഷ്കരണവാദികള്‍. ഭരണസമിതിയിലെ അംഗത്വം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. 2014ല്‍ ചൈനക്കെതിരായ അമ്പ്രല്ല റെവല്യൂഷന് നേതൃത്വം നല്‍കിയവരാണ് ഈ ഗ്രൂപ്പില്‍ നിന്ന് വിജയിച്ചവരിലേറെയും. അതിനാല്‍ തന്നെ പരിഷ്കരണവാദികളുടെ വിജയം ചൈന ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് നഗരം 1997ലാണ് വിവിധ ധാരണകളുടെ അടിസ്ഥാനത്തില്‍ ചൈനയുടെ കീഴിലായത്.
Adjust Story Font
16