ജപ്പാന്‍ ഭൂചലനം: മരണസംഖ്യ 40 ആയി
ജപ്പാന്‍ ഭൂചലനം: മരണസംഖ്യ 40 ആയി
ഭൂകമ്പത്തില്‍ ഒരു ഡാം തകര്‍ന്ന് വന്‍ നാശനഷ്ടമാണുണ്ടായി. കാലാവസ്ഥ പ്രതികൂലമായത് രക്ഷാ തടസം സൃഷ്ടിക്കുന്നുണ്ട്.
ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരക്കായിരുന്നു ജപ്പാനെ നടുക്കി രണ്ടാമതും ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തില്‍ ഒരു ഡാം തകര്‍ന്ന് വന്‍ നാശനഷ്ടമാണുണ്ടായി. കാലാവസ്ഥ പ്രതികൂലമായത് രക്ഷാ തടസം സൃഷ്ടിക്കുന്നുണ്ട്.
ജപ്പാനിലെ ക്യൂഷു മേഖലയിലുണ്ടായ ഭൂചലനത്തില്‍ 40 ലേറെ പേര്‍ മരിക്കുകയും 1500 ലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. 80 പേരുടെ നില ഗുരുതരമാണ്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയുള്ളതായിരുന്നു പ്രാദേശിക സമയം പുലര്‍ച്ചെ 1.25 നുണ്ടായ ഭൂചലനം. ഇരുപതിനായിരത്തോളം വരുന്ന സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്പത്തില്‍ ഒരു ഡാം തകര്‍ന്നതോടെ ഒരു ഗ്രാമത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചു. ഈ പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു.
വലിയ തോതില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോഡുകള്‍ തകര്‍ന്നതും വാര്‍ത്താവിനമയ ബന്ധം താറുമാറായതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മേഖലയില്‍ മഴ തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ജപ്പാനിലെ ഏറ്റവും വലിയ അഗ്നി പര്‍വതങ്ങളിലൊന്നായ അസോ ഭൂകമ്പത്തോടെ പുകഞ്ഞു തുടങ്ങി. കുമാമോട്ടോയിലെ വിമാനത്താവളം അടക്കുകയും ആശുപത്രികള്‍ ഒഴിപ്പിക്കുകയും ചെയ്തു. ഒരു ലക്ഷത്തോളം പേരാണ് നിലവില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
Adjust Story Font
16