ട്രംപിന്റ ഒരു ട്വീറ്റ് അമേരിക്കന്‍ വിമാന കമ്പനിക്കുണ്ടാക്കിയത് 23,000 കോടിയിലേറെ രൂപയുടെ നഷ്ടം
ട്രംപിന്റ ഒരു ട്വീറ്റ് അമേരിക്കന്‍ വിമാന കമ്പനിക്കുണ്ടാക്കിയത് 23,000 കോടിയിലേറെ രൂപയുടെ നഷ്ടം
അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് ട്രംപിന്റെ ട്വീറ്റ് അവസാനം വന്‍ നഷ്ടമുണ്ടാക്കിയത്
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ ഒരു ട്വീറ്റ് അമേരിക്കന്‍ വിമാന കമ്പനിക്കുണ്ടാക്കിയത് ഇരുപത്തി മുവ്വായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ്. കമ്പനിയില്‍ നിന്നുള്ള വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പുനപരിശോധിക്കുമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇതോടെ കമ്പനിക്ക് ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായി.
ആകാംക്ഷയോടെയാണ് ലോകവും രാജ്യവും നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ കേള്‍ക്കാറ്. ട്രംപിന്റെ വാക്കുകള്‍ അമേരിക്കയുടെ വരുംകാല നയങ്ങളും നിലപാടുകാനുള്ള സാധ്യതയേറയാണ്. ഇതിനകം നിരവധി കമ്പനികള്‍ ട്രംപിന്റെ പ്രസ്താവനയോടെ നഷ്ടം നേരിട്ടിരുന്നു.
അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് ട്രംപിന്റെ ട്വീറ്റ് അവസാനം വന്‍ നഷ്ടമുണ്ടാക്കിയത്. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ലോക്ഹീഡ് മാര്‍ട്ടിനുമായി ഒപ്പിട്ടത്.
കരാറിന് ചെലവ് കൂടുതലാണെന്നും ഇത് പരിശോധിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ കമ്പനിക്കുണ്ടായത് 3,646 കോടി രൂപയുടെ നഷ്ടം. വിപണി ആരംഭിച്ചപ്പോള്‍ നാല് ശതമാനമായിരുന്നു ഓഹരിയില്‍ ഇടിവ്. വ്യാപാരം അവസാനിക്കുന്നതിന് മുന്‍പ് ഇത് 2 ശതമാനമാക്കാന്‍ കമ്പനിക്ക് സാധിച്ചു.
എങ്കിലും ട്രംപിന്റെ നിലപാടുള്‍ കമ്പനിയുടെ നടപടികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ നിലപാടുകള്‍ക്കൊത്ത് കമ്പനിക്ക് തങ്ങളുടെ ചെലവ് വലിയ തോതില്‍ ചുരുക്കേണ്ടിവരും. നിയുക്ത പ്രസിഡന്റിന്റെ സംശയങ്ങള്‍ ദുരീകരിക്കാനുള്ള എല്ലാ അവസരങ്ങളേയും സ്വാഗതം ചെയ്യുന്നതായി കമ്പനി അറിയിച്ചു.
Adjust Story Font
16