സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം; ഡൊണാള്‍ഡ് ട്രംപ് മാപ്പ് ചോദിച്ചു
സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം; ഡൊണാള്‍ഡ് ട്രംപ് മാപ്പ് ചോദിച്ചു
2005 ലാണ് ഡൊണാള്‍ഡ് ട്രംപ് ഒരു സ്ത്രീക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളെ സംബന്ധിച്ച് നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ചു. പരാമര്‍ശത്തിന്റെ വീഡിയോ ചര്‍ച്ചയായതോടെയാണ് ക്ഷമ ചോദിച്ച് രംഗത്തുവന്നത്.
2005 ലാണ് ഡൊണാള്‍ഡ് ട്രംപ് ഒരു സ്ത്രീക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. ഇതിന്റെ വീഡിയോ വാഷിങ്ടണ്‍ പോസ്റ്റ് പുറത്ത് വിട്ടതോടെയാണ് സംഭവം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാദമായത്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികൂടിയായതോടെ എതിരാളികള്‍ വീഡിയോ ഏറ്റുപിടിച്ച പശ്ചാത്തലത്തിലാണ് ട്രംപ് ക്ഷമ ചോദിച്ച് രംഗത്ത് വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവം വിവാദമാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശിച്ച ട്രംപ് തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കാമ്പയിനിടെ പല തവണയായി നിരവധി വിഷയങ്ങളിലാണ് ട്രംപ് വിവാദത്തിലകപ്പെട്ടത്.
Adjust Story Font
16