Quantcast

സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം തുടരുന്നു

MediaOne Logo

Ubaid

  • Published:

    9 Jan 2018 6:07 PM GMT

സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം തുടരുന്നു
X

സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം തുടരുന്നു

ഐ.എസ് നിയന്ത്രണത്തിലുള്ള സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ച് തവണയാണ് തുര്‍ക്കിയിലേക്ക് ബോംബാക്രമണം നടന്നത്. ഇതില്‍ ആളപായമുണ്ടായിരുന്നില്ല.

സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കിയുടെ ബോംബാക്രമണം തുടരുന്നു. വടക്കന്‍ സിറിയയിലെ ജരാബ്‌‌‌ലസിലാണ് തുര്‍ക്കി വ്യോമാക്രമണം നടത്തിയത്. ഇവിടെ നിന്നും തുര്‍ക്കിയിലേക്ക് മോര്‍ട്ടാര്‍ ആക്രമണം നടന്നതിന് പിന്നാലെയാണിത്. ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തി പ്രദേശമായ കാര്‍കമിസില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

ഐ.എസ് നിയന്ത്രണത്തിലുള്ള സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും അഞ്ച് തവണയാണ് തുര്‍ക്കിയിലേക്ക് ബോംബാക്രമണം നടന്നത്. ഇതില്‍ ആളപായമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് തുര്‍ക്കിയുടെ നീക്കം. തുര്‍ക്കിയുടെ പ്രത്യാക്രമണണത്തില്‍ കനത്ത് നാശ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ സിറിയയില്‍നിന്ന് ഐ.എസിനെ തുരത്തുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിര്‍ത്തിയില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

മന്‍ജിബിലെ കുര്‍ദ് വിമതരുടെ ശക്തികേന്ദ്രങ്ങളിലും സൈന്യം ഷെല്ലാക്രമണം നടത്തി. മന്‍ജിബില്‍ ഐ.എസിനെതിരെ കുര്‍ദുകള്‍ ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍ ഭീകര സംഘടനയായാണ് കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയെ തുര്‍ക്കി കാണുന്നത്. രാജ്യത്തെ വിവിധ ആക്രമണങ്ങളില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പ്രതി സ്ഥാനത്തുണ്ടായിരുന്നു.

TAGS :

Next Story