ആശങ്കയുയര്‍ത്തി വീണ്ടും ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

ആശങ്കയുയര്‍ത്തി വീണ്ടും ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

MediaOne Logo

Subin

  • Published:

    9 Jan 2018 7:37 AM

ആശങ്കയുയര്‍ത്തി വീണ്ടും ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം
X

ആശങ്കയുയര്‍ത്തി വീണ്ടും ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

ചൈനയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പരീക്ഷണം നടത്തിയ ഉത്തരകൊറിയന്‍ നടപടി ശരിയായില്ലെന്നും അത് ചൈനയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

കൊറിയന്‍ തീരത്ത് ആശങ്കയുയര്‍ത്തി വീണ്ടും ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ചാനലായ യോന്‍ഹാപ്പ് ആണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. പ്യോങ്ഹാങ്ങിന്റെ തെക്കന്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെയാണ് പരീക്ഷണം നടത്തിയത്.

അതേസമയം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയമായിരുന്നെന്ന് അമേരിക്ക പ്രതികരിച്ചു. ചൈനയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പരീക്ഷണം നടത്തിയ ഉത്തരകൊറിയന്‍ നടപടി ശരിയായില്ലെന്നും അത് ചൈനയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

TAGS :

Next Story