Quantcast

ഇസ്രയേല്‍ കടന്നു കയറ്റത്തെ ചെറുക്കുമെന്ന് ഹമാസ്

MediaOne Logo

admin

  • Published:

    2 Feb 2018 8:01 PM GMT

ഇസ്രയേല്‍ കടന്നു കയറ്റത്തെ ചെറുക്കുമെന്ന് ഹമാസ്
X

ഇസ്രയേല്‍ കടന്നു കയറ്റത്തെ ചെറുക്കുമെന്ന് ഹമാസ്

ഇസ്രയേലുമായി യുദ്ധത്തിനില്ലെന്നും  എന്നാല്‍ ഗസ്സയിലെ ഇസ്രയേലിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഹമാസ്.

ഇസ്രയേലുമായി യുദ്ധത്തിനില്ലെന്നും എന്നാല്‍ ഗസ്സയിലെ ഇസ്രയേലിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഹമാസ്. മേഖലയില്‍ നിന്ന് സൈന്യത്തെ ഇസ്രയേല്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഗസ്സ മുനമ്പിനുള്ളില്‍ ബഫര്‍ സോണ്‍ വേണമെന്ന ഇസ്രയേല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നും മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ വ്യക്തമാക്കി. വെള്ളിയാഴ്ചയിലെ ജുമുഅ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഹമാസ് അനധികൃതമായി നിര്‍മിച്ച തുരങ്കങ്ങള്‍ കണ്ടെത്താനെന്ന പേരില്‍ വ്യാപക ആക്രമണമാണ് ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്നത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം 53 വയസ്സുള്ള സത്രീ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ പ്രസംഗത്തിലാണ് ഇസ്മാഈല്‍ ഹനിയ നിലപാട് വ്യക്തമാക്കിയത്.
ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും ഗസ്സ മുനമ്പില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകാണമെന്നും ഹമാസ് നേതാവ് ആവശ്യപ്പെട്ടു. 2014 ല്‍ ഫലസ്തീന് നേരെ ഏകപക്ഷീയമായ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ തുടരുന്നത്. 2014ലെ ആക്രമണത്തില്‍ മാത്രം 2100 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story