സിംഗപ്പൂര്‍ മുന്‍ പ്രസിഡന്‍റ് എസ്.ആര്‍ നാഥന്‍ അന്തരിച്ചു
സിംഗപ്പൂര്‍ മുന്‍ പ്രസിഡന്‍റ് എസ്.ആര്‍ നാഥന്‍ അന്തരിച്ചു
ഇന്ത്യയില്‍ തമിഴ് നാട്ടില്‍ വേരുകളുള്ള സെല്ലപ്പന്‍ രാമനാഥന്‍ എന്ന എസ് ആര്‍ നാഥന്‍ സിംഗപ്പൂരിന്റെ ആറാമത്തെ പ്രസിഡന്‍റായിരുന്നു. സിംഗപ്പൂര്‍ സിവില്‍ സര്‍വീസില്‍ വിവിധ പദവികള്‍ വഹിച്ചതിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
സിംഗപ്പൂര്‍ മുന്‍ പ്രസിഡന്‍റ് എസ് ആര്‍ നാഥന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംഗപ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം പ്രസിഡന്‍റ് പദവി വഹിച്ചയാളാണ് ഇന്ത്യന്‍ വംശജനായ എസ് ആര്‍ നാഥന്‍.
ഇന്ത്യയില്‍ തമിഴ് നാട്ടില്‍ വേരുകളുള്ള സെല്ലപ്പന്‍ രാമനാഥന്‍ എന്ന എസ് ആര്‍ നാഥന്‍ സിംഗപ്പൂരിന്റെ ആറാമത്തെ പ്രസിഡന്‍റായിരുന്നു. സിംഗപ്പൂര്‍ സിവില്‍ സര്‍വീസില്‍ വിവിധ പദവികള്‍ വഹിച്ചതിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 1999 മുതല്‍ 2011 വരെ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു. ഏറ്റവും കൂടുതല്‍ കാലം ഈ പദവി വഹിച്ചയാളാണ് അദ്ദേഹം. 2011ല്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം
വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നാണ് പൊതുരംഗത്ത് നിന്ന് മാറി നിന്നത്. മൂന്നാഴ്ച മുമ്പ് വീണ്ടും പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് എസ് ആര്‍ നാഥനെ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സിംഗപ്പൂര്‍ പ്രധാനമന്ത്രി ആണ് മരണ വിവരം സ്ഥിരീകരിച്ചത്. പ്രസിഡന്റ് പദവിയിലേക്കുള്ള ഒരു അപ്രതീക്ഷിത യാത്ര എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച സിംഗപ്പൂരിലെ യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ സെന്ററില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
Adjust Story Font
16