Quantcast

യെമനിലെ അറബ് സഖ്യത്തെ ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

MediaOne Logo

admin

  • Published:

    8 Feb 2018 4:35 AM GMT

യെമനിലെ അറബ് സഖ്യത്തെ ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
X

യെമനിലെ അറബ് സഖ്യത്തെ ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

‍യമനിലെ ആഭ്യന്തര സംഘര്‍ഷരത്തില്‍ നൂറിലധികം കുട്ടികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഈ നടപടി

‍യമനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ നൂറിലധികം കുട്ടികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഈ നടപടി. പത്ത് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യത്തെയാണ് കരിമ്പട്ടികയില്‍ പെടുത്തിയത്. അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യം കഴിഞ്ഞ വര്‍ഷം സൌദിയി‍‍‍‍ല്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് യമനിലെ ഇടപെടല്‍ സഖ്യം ശക്തമാക്കിയത്. 2015ല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ യമനില്‍ 60 ശതമാനം കുട്ടികള്‍ മരിച്ചുവെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. 510 കുട്ടികള്‍ മരിച്ചുവെന്നും 667 കുട്ടികള്‍ക്ക് പരിക്കേറ്റുവെന്നുമാണ് കണക്ക്. കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞത്. 2014 നേക്കാള്‍ 2016 ല്‍ കുട്ടികളുടെ മരണം ആറ് മടങ്ങ് വര്‍ധിച്ചുവെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. യമനിലെ സ്കൂളുകളിലും ആശുപത്രികളിലും ആക്രമണങ്ങള്‍ നടത്തിയതിന്റ ഉത്തരവാദിത്തം ഹൂത്തികള്‍ക്കും സൌദി സഖ്യസേനയ്ക്കുമാണെന്ന് ബാന്‍ കുറ്റപ്പെടുത്തി. അതിനിടെ യെമനില്‍ 762 കുട്ടികളെ സൈനിക മേഖലയിലേക്ക് റിക്രൂട്ട്ചെയ്തുവെന്നും കണക്കുകളുണ്ട്. ഇതില്‍ 72 ശതമാനം റിക്രൂട്ടമെന്റും നടത്തിയിരിക്കുന്നത് ഹൂത്തി വിമതരാണെന്നാണ് ഐക്യരാഷ്ട്ര സഭ ആരോപിക്കുന്നത്. 15 ശതമാനം സര്‍ക്കാര്‍ അനുകൂല സേനയിലേക്കും 9 ശതമാനം അല്‍ ഖായിദയിലേക്കും റിക്രൂട്ട് മെന്റ് നടന്നെന്നാണ് കണക്ക്. ഹൂത്തി വിമതര്‍ കഴിഞ്ഞ 5 വര്‍ഷമായി ഐക്യരാഷ്ട്രസഭയുടെ കരിന്പട്ടികയിലാണ്.

TAGS :

Next Story