സിറിയന്‍ ദുര്‍വിധിയുടെ നേര്‍സാക്ഷ്യമാണ് ഈ അഞ്ച് വയസുകാരന്റെ ചിത്രം
സിറിയന്‍ ദുര്‍വിധിയുടെ നേര്‍സാക്ഷ്യമാണ് ഈ അഞ്ച് വയസുകാരന്റെ ചിത്രം
സിറിയന്‍ ജനത പേറുന്ന ദുര്‍വിധിയുടെ നേര്‍സാക്ഷ്യമാണ് സ്‍ഫോടനത്തില്‍ നിന്നു രക്ഷപെട്ട ഈ അഞ്ചു വയസുകാരന്റെ ചിത്രം
വെടിയൊച്ചയും കാതടപ്പിക്കുന്ന സ്‍ഫോടനശബ്ദങ്ങളും നിലക്കാത്ത നാടാണ് സിറിയ. വര്‍ഷങ്ങളായി സിറിയ ചോരക്കളമായിട്ട്. സിറിയന്‍ ജനത പേറുന്ന ദുര്‍വിധിയുടെ നേര്‍സാക്ഷ്യമാണ് സ്‍ഫോടനത്തില്‍ നിന്നു രക്ഷപെട്ട ഈ അഞ്ചു വയസുകാരന്റെ ചിത്രം. അലപ്പോയിലുണ്ടായ വ്യോമാക്രമണത്തില്‍ നിന്നു തലനാരിഴക്ക് രക്ഷപെട്ട ഒമ്രാന്‍ ദഖ്നീഷിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വയറലാവുകയാണ്. രക്തമൊഴുന്ന മുഖവും ദേഹത്താകമാനം പൊടിയും നിറഞ്ഞ അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ കണ്ടെടുക്കുന്നത്. മരണത്തിന്റെ വായില്‍ നിന്നു രക്ഷപെട്ട ഒമ്രാന്‍ ഒന്നനങ്ങാന്‍ പോലും കഴിയാത്ത ആഘാതത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സക്കായി ആംബുലന്‍സില്‍ ഇരുത്തിയ കുഞ്ഞിന്റെ ചിത്രം ലോമനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
Adjust Story Font
16