ഉത്തരകൊറിയയുടെ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
ഉത്തരകൊറിയയുടെ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
ഉത്തര കൊറിയയിലെ തുറമുഖമായ സിൻപോയിനടുത്തു നിന്ന് പ്രാദേശിക സമയം രാവിലെ 11.30നായിരുന്നു മിസൈൽ പരീക്ഷണം.
ഉത്തരകൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. വിക്ഷേപണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.
ഉത്തര കൊറിയയിലെ തുറമുഖമായ സിൻപോയിനടുത്തു നിന്ന് പ്രാദേശിക സമയം രാവിലെ 11.30നായിരുന്നു മിസൈൽ പരീക്ഷണം. വിക്ഷേപണം ആദ്യ ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ടതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതിനിടെയാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്. കൊറിയൻ ഉപദ്വീപിൽ 'താഡ്' എന്ന മിസൈൽ പ്രതിരോധ സംവിധാനം ഉടൻ സ്ഥാപിക്കുമെന്ന് പെന്റഗൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പാഞ്ഞുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ ഉൾപ്പെടെ നശിപ്പിക്കാം എന്നതാണ് താഡിന്‍റെ പ്രധാന സവിശേഷത. ജൂണില്‍ ഉത്തരകൊറിയ നടത്തിയ മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു. പസഫികിലെ യുഎസിന്റെ സൈനിക താവളങ്ങള്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് കിംഗ് ജോംഗ് ഉന്‍ അവകാശപ്പെട്ടിരുന്നു. യുഎന്നിന്‍റെ വിലക്ക് നിലനില്‍ക്കെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.
Adjust Story Font
16