Quantcast

ബംഗ്ലാദേശില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

MediaOne Logo

Sithara

  • Published:

    22 Feb 2018 4:12 PM GMT

ബംഗ്ലാദേശില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
X

ബംഗ്ലാദേശില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ധാക്കയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആരംഭിച്ചു.

ധാക്കയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആരംഭിച്ചു. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും മതത്തിന്റെ പേരിലുള്ള ഹിംസ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പറഞ്ഞു.

ദുഃഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് ബംഗ്ലാദേശ് ഇനിയും മുക്തമായിട്ടില്ല. അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു.

വിവിധ സ്ഥലങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരവുമായി മെഴുകുതിരി കൊളുത്തിയുള്ള അനുസ്മരണ പരിപാടികളും നടന്നു.ധാക്കയിലെ ഷഹീര്‍ മിനാറില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ലോകം മുഴുവന്‍ ധാക്കയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനിടെ വൈദേശിക രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഒത്തുചേരലുകളായിരുന്നു ലക്ഷ്യമെന്ന പ്രസ്താവനയുമായി ഐഎസ് വീണ്ടുമെത്തി.

ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും വിദേശികള്‍ക്കും നേരെ ബംഗ്ലാദേശില്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഹസീന സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന വിമര്‍ശം ശക്തമായി നിലനില്‍ക്കെയുണ്ടായ കൂട്ടക്കൊല ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കും. കൂട്ടക്കൊല നടത്തിയത് ഐഎസ് അല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജ്യത്ത് ഭീകരസംഘടനകള്‍ പിടിമുറുക്കുന്നെന്ന ഭീതി ശക്തമാവുകയാണ്.

TAGS :

Next Story