ജര്‍മ്മനി വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന സൂചന നല്‍കി ആഞ്ചല മെര്‍ക്കല്‍
ജര്‍മ്മനി വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന സൂചന നല്‍കി ആഞ്ചല മെര്‍ക്കല്‍
തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യതകള്‍ പരാജയപ്പെട്ടതോടെയാണ് മെര്‍ക്കല്‍ ഇക്കാര്യം അറിയിച്ചത്
ജര്‍മ്മനി വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന സൂചന നല്‍കി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യതകള്‍ പരാജയപ്പെട്ടതോടെയാണ് മെര്‍ക്കല്‍ ഇക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ഉള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് വീണ്ടും ഒരു തെരഞ്ഞെുപ്പിന് ഒരുങ്ങുകയാണെന്ന് മെര്‍ക്കല്‍ സൂചന നല്‍കിയത്. വിവിധ കക്ഷികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്തിനെ കുറിച്ച് ആഞ്ചലീന മെര്‍ക്കല്‍ പറഞ്ഞത്. ന്യൂനപക്ഷ സര്‍ക്കാരുമായി മുന്നോട്ട് പോകാനില്ലെന്നും ശക്തമായ ജര്‍മ്മനിക്കാവശ്യം ഉറച്ച സര്‍ക്കാരാണെന്നും മര്‍ക്കല്‍ വ്യക്തമാക്കി.
68 വര്‍ഷത്തെ ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഭരണ പ്രതിസന്ധിയാണ് ജര്‍മനി ഇപ്പോള്‍ നേരിടുന്നതെന്ന് പ്രസിഡണ്ട് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയിര്‍ പറഞ്ഞു.
Adjust Story Font
16