സിറിയയില്‍ രാഷ്ട്രീയ മാറ്റത്തിന് റഷ്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിമതപക്ഷം
സിറിയയില്‍ രാഷ്ട്രീയ മാറ്റത്തിന് റഷ്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിമതപക്ഷം
യുഎന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുറയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമത നേതാവ് നാസര്‍ അല്‍ ഹരീരി ഇക്കാര്യം ആവശ്യപ്പെട്ടത്
സിറിയയില്‍ രാഷ്ട്രീയ മാറ്റത്തിന് റഷ്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിമതപക്ഷം. യുഎന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുറയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമത നേതാവ് നാസര്‍ അല്‍ ഹരീരി ഇക്കാര്യം ആവശ്യപ്പെട്ടത്. ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന ശ്രമങ്ങള്‍ക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.
ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് നാസര്‍ അല്‍ ഹരീരിയും സ്റ്റഫാന്‍ ഡി മിസ്തുറയും തമ്മിലുള്ള കൂടിക്കാഴ്ച. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. സിറിയന്‍ പ്രശ്നപരിഹാരത്തിനും രാഷ്ട്രീയ മാറ്റത്തിനും റഷ്യ ഇടപെടണമെന്നതാണ് വിമതരുടെ പ്രധാന ആവശ്യം. ഇത്രയും വിശദമായ ചര്‍ച്ച ആദ്യമായാണ് നടക്കുന്നതെന്നും ജനീവ ചര്‍ച്ചയിലെ തങ്ങളുടെ പ്രധാന ലക്ഷ്യം രാഷ്ട്രീയ മാറ്റം തന്നെയാണെന്നും വിമത നേതാവ് അല്‍ ഹരീരി പറഞ്ഞു. ജനീവാ ചര്‍ച്ചയില്‍ രാഷ്ട്രീയ മാറ്റം സാധ്യമായാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തി ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും വിമതര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വിമതരുടെ ഈ ആവശ്യം അംഗീകരിക്കാര്‍ സിറിയന്‍ സര്‍ക്കാര്‍ തയ്യാറല്ല.
ബശ്ശാര്‍ അല്‍ അസദിനെ മാറ്റണമെന്ന ചര്‍ച്ചകള്‍ക്ക് തന്നെ ഇടമില്ലെന്നാണ് ജനീവാ ചര്‍ച്ചയിലെ സര്‍ക്കാര്‍ പ്രതിനിധികളുടെ നിലപാട്. റഷ്യയെ കൂടി പങ്കെടുപ്പിച്ച് അസ്താനയില്‍ മാര്‍ച്ച് 14ന് വീണ്ടും സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് സ്റ്റഫാന്‍ ഡി മിസ്തുറ അറിയിച്ചു. എന്നാല്‍ ജനീവ സമാധാനശ്രമങ്ങളെ നിരാശപ്പെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ വീണ്ടും അക്രമങ്ങള്‍ നടത്തുകയാണെന്ന് വിമതപക്ഷം ആരോപിക്കുന്നു.
Adjust Story Font
16