ഫലൂജ ആക്രമണം; സഖ്‍ലാവിയ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു
ഫലൂജ ആക്രമണം; സഖ്‍ലാവിയ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു
ഐഎസ് നിയന്ത്രണത്തില്‍ നിന്ന് ഒരു പട്ടണം കൂടി ഇറാഖി സേന തിരിച്ചു പിടിച്ചു.ഫലൂജക്ക് സമീപമുള്ള സഖ്‍ലാവിയയുടെ നിയന്ത്രണമാണ് ഇറാഖി സേന തിരിച്ചു പിടിച്ചത്.
ഐഎസ് നിയന്ത്രണത്തില്‍ നിന്ന് ഒരു പട്ടണം കൂടി ഇറാഖി സേന തിരിച്ചു പിടിച്ചു.ഫലൂജക്ക് സമീപമുള്ള സഖ്‍ലാവിയയുടെ നിയന്ത്രണമാണ് ഇറാഖി സേന തിരിച്ചു പിടിച്ചത്. ശക്തമയ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് സാഖ്‌ലാവിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതെന്ന് ഇറാഖി സൈന്യം അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലൂജ തിരിച്ചു പിടിക്കുമെന്ന് സൈന്യം അറിയിച്ചു. ഫലൂജയില്‍ സൈന്യവും ഐഎസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്, ഫലൂജ നഗരവും നഗരപ്രാന്തത്തിലുള്ള പ്രദേശങ്ങളും ഐഎസ് നിയന്ത്രണത്തില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. മെയ് 23നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സര്‍ക്കാര്‍ ഷിയാ സൈനിക സഖ്യമായ ഹാഷിദ് ഷബാബിയയുടെയും യു എസ് സഖ്യസേനയുടെയും സഹായത്തോടെയാണ് മേഖലയുടെ നിയന്ത്രണ സൈന്യം ഏറ്റെടുത്തത് . ഐഎസ് നിയന്ത്രണത്തിലയ ഇറാഖിലെ ആദ്യനഗരമാണ് ഫലൂജ, ബാഗ്ദാദില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെയുള്ള ഫലൂജ നഗരം 2014 മുതല്‍ ഐഎസ് നിയന്ത്രണത്തിലാണ്.
Adjust Story Font
16