രണ്ട് വന്‍കരകളെ ബന്ധിപ്പിക്കുന്ന ലോകത്തെ പടുകൂറ്റന്‍ പാലം തുര്‍ക്കിയില്‍ ഇന്ന് തുറക്കം
രണ്ട് വന്‍കരകളെ ബന്ധിപ്പിക്കുന്ന ലോകത്തെ പടുകൂറ്റന്‍ പാലം തുര്‍ക്കിയില്‍ ഇന്ന് തുറക്കം
യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന പാലം സ്ഥിതി ചെയ്യുന്നത് ഇസ്തംബൂളിലാണ്. രണ്ട് ലക്ഷം കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചെവ്.
രണ്ട് വന്‍കരകളെ ബന്ധിപ്പിക്കുന്ന ലോകത്തെ പടുകൂറ്റന്‍ പാലം ഇന്ന് തുര്‍ക്കിയില്‍ തുറന്നു കൊടുക്കും. യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന പാലം സ്ഥിതി ചെയ്യുന്നത് ഇസ്തംബൂളിലാണ്. രണ്ട് ലക്ഷം കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചെവ്. 1.4 കിലോമീറ്ററാണ് പാലത്തിന്റെ നീളം. എട്ടു വരി റോഡ്. രണ്ട് വരി റെയില്‍. തുര്‍ക്കി ജനതയുടെ അഞ്ചില്‍ ഒരു ഭാഗം ജീവിക്കുന്ന പട്ടണത്തിലാണീ പാലം.
ഇതുവഴി യാത്ര ക്ലേശം നിലവിലുളളതിന്റെ അമ്പത് ശതമാനമായി കുറയും. പ്രദേശത്ത് നിന്നും മൂന്നര ലക്ഷത്തോളം വൃക്ഷങ്ങള്‍ വെട്ടിയതില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ ഈ റോഡിന് മറ്റു വഴിയില്ലെന്നും വെട്ടിയ മരങ്ങള്‍ക്ക് പകരമായി 13.5 ലക്ഷത്തോളം പുതിയ തെകള്‍ നട്ടതായും ഗതാഗത മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്റെ ഭരണത്തിന് കീഴില്‍ രാജ്യത്ത് നിര്‍മാണ രംഗത്തടക്കം വന്‍ മുന്നേറ്റമുണ്ടതായാണ് വേള്‍ഡ് ബാങ്ക് വിലയിരുത്തല്‍.
Adjust Story Font
16