സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌണ്‍സില്‍ പരാജയപ്പെട്ടെന്ന് ബാന്‍ കി മൂണ്‍
സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌണ്‍സില്‍ പരാജയപ്പെട്ടെന്ന് ബാന്‍ കി മൂണ്‍
യുഎന്‍ അസംബ്ലി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഖേദപ്രകടനം നടത്തിയത്
സിറിയയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌണ്‍സില്‍ പരാജയപ്പെട്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. യുദ്ധം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അടിയന്തരമരമായി ഇടപെടല്‍ നടത്തണമെന്നും ബാന്‍കിമൂണ്‍ ആവശ്യപ്പെട്ടു. .അതിനിടെ സിറിയയില്‍ തുര്‍ക്കി സൈന്യത്തിന്റെ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം തുര്‍ക്കി നടത്തിയ നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കന്‍ പിന്തുണയുളള കുര്‍ദ് സൈന്യത്തിലെ 14 പേര്‍ മരിച്ചു.
യുഎന്‍ അസംബ്ലി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഖേദപ്രകടനം നടത്തിയത്. സിറിയയില്‍ ആറ് വര്‍ഷമായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതില്‍ സുരക്ഷാകൌണ്‍സില്‍ പരാജയപ്പെട്ടെന്നും കൂടുതല്‍ ക്രിയാത്മകമായി പ്രശ്നം പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടല്‍ നടത്തണമെന്നും ബാന്‍കിമൂണ്‍ ആവശ്യപ്പെട്ടു.
സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആദ്യമായാണ് സിറിയന്‍ പ്രശ്നത്തില്‍ സുരക്ഷാകൌണ്‍സിലിന്റെ വീഴ്ച തുറന്ന് സമ്മതിക്കുന്നത്. കാനഡയാണ് ഇത്തവണ സിറിയന്‍ പ്രശ്നത്തില്‍ പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അതിനിടെ റഷ്യന്‍ നടപടിയെ മഹത്വവത്ക്കരിക്കേണ്ടതില്ലെന്ന അഭിപ്രായവുമായി അമേരിക്ക രംഗത്തെത്തി.
Adjust Story Font
16