Quantcast

ഡോണൾഡ് ട്രംപിന് വീണ്ടും കോടതിയുടെ തിരിച്ചടി

MediaOne Logo

Ubaid

  • Published:

    19 March 2018 1:52 AM GMT

ഡോണൾഡ് ട്രംപിന് വീണ്ടും കോടതിയുടെ തിരിച്ചടി
X

ഡോണൾഡ് ട്രംപിന് വീണ്ടും കോടതിയുടെ തിരിച്ചടി

കഴിഞ്ഞ ജനുവരിയിലാണ് ഇറാഖ്, ഇറാൻ, ലിബിയ, യമൻ, സോമാലിയ, സുഡാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യു.എസ് വിലക്കേർപ്പെടുത്തിയത്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും കോടതിയുടെ തിരിച്ചടി. യാത്രാവിലക്ക് ഉത്തരവ് നടപ്പാക്കുന്നതു ഹവായ് ഫെഡറൽ ജഡ്‌ജി ഡെറിക് വാട്‌സൻ അനിശ്ചിതകാലത്തേക്കു തടഞ്ഞു. പ്രസിഡന്റിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധവും മതവിവേചനവുമാണെന്നാരോപിച്ച് ഹവായ് സംസ്ഥാനം നൽകിയ ഹർജിയിലാണു വിധി.

കഴിഞ്ഞ ജനുവരിയിലാണ് ഇറാഖ്, ഇറാൻ, ലിബിയ, യമൻ, സോമാലിയ, സുഡാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യു.എസ് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് ഭരണഘടനവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നതോടെ ഇറാഖിനെ ഒഴിവാക്കി മാർച്ച് ആറിന് പുതിയ ഉത്തരവ് കൊണ്ടുവന്നിരുന്നു. ഈ ഉത്തരവാണ് നടപ്പാക്കുന്നതു ഹവായ് ഫെഡറൽ ജഡ്‌ജി ഡെറിക് വാട്‌സൻ അനിശ്ചിതകാലത്തേക്കു തടഞ്ഞത്. . പ്രസിഡന്റിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധവും മതവിവേചനവുമാണെന്നാരോപിച്ച് ഹവായ് സംസ്ഥാനം നൽകിയ ഹർജിയിലാണു വിധി. കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുവിച്ച യാത്രാവിലക്കുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ മറികടക്കാനാണു മാർച്ച് ആറിനു ട്രംപ് ഉത്തരവു പുതുക്കി ഇറക്കിയത്. ഭരണകൂടം നൽകിയ അപ്പീൽ മേയ് എട്ടിന്അപ്പീൽ കോടതി പരിഗണിക്കും.

TAGS :

Next Story