ഇസ്രയേലിനും ഫലസ്തീനും രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ജോ ബൈഡന്‍
ഇസ്രയേലിനും ഫലസ്തീനും രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ജോ ബൈഡന്‍
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇസ്രയേലിനും ഫലസ്തീനും രാഷ്ട്രീയമായ ഇച്ഛാശക്തി ഇല്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ .
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇസ്രയേലിനും ഫലസ്തീനും രാഷ്ട്രീയമായ ഇച്ഛാശക്തി ഇല്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ . ഇസ്രയേല്‍ അനുകൂല അമേരിക്കന്‍ സംഘടനയായ അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയുടെ നയരൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് രാജ്യങ്ങളായി നിലനില്‍ക്കുക എന്നതാണ് ഇസ്രയേലും ഫലസ്തീനും തമ്മില്‍ തുടരുന്ന പ്രശ്നങ്ങള്‍ക്ക് ഏക പരിഹാരം. ജൂതരുടെ ജനാധിപത്യ രാജ്യമായുള്ള ഇസ്രയേലിന്റെ നിലനില്‍പിന് ഇത് അനിവാര്യമാണ്. ഫലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബാസ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജോ ബൈഡന്‍ കുറ്റപ്പെടുത്തി. എഐപിസി സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബെര്‍ണി സാന്റേഴ്സ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. എഐപിഎസി സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് 18000 പേര്‍ സാന്‍ഡേഴ്സിന് കത്തയച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്‍നിരയിലെത്തുന്ന ആദ്യ ജൂതനാണ് ബെര്‍ണി സാന്റേഴ്സ് . യുഎസ് സര്‍ക്കാരില്‍ ശക്തമായ സ്വാധീനമുള്ള ഇസ്രയേല്‍ അനുകൂല സംഘടനയാണ് എഐപിഎസി. എഐപിഎസി നയരൂപീകരണ സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്ന ഏക പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ബെര്‍ണി സാന്റേഴ്സ്. അമേരിക്ക ഇറാനെ കഴുകനെ പോലെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആണവക്കരാര്‍ ലംഘിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ജോ ബൈഡന്‍ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
Adjust Story Font
16