Quantcast

ശുഭപ്രതീക്ഷയോടെ സിറിയന്‍ സമാധാന ചര്‍ച്ച

MediaOne Logo

admin

  • Published:

    20 March 2018 6:48 AM GMT

ശുഭപ്രതീക്ഷയോടെ സിറിയന്‍ സമാധാന ചര്‍ച്ച
X

ശുഭപ്രതീക്ഷയോടെ സിറിയന്‍ സമാധാന ചര്‍ച്ച

ഐക്യരാഷ്ട്ര സഭയിലെ പ്രത്യേക പ്രതിനിധിക്ക് മുന്നില്‍ സമാധാന ചര്‍ച്ചക്കുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചതായി സിറിയന്‍ അംബാസിഡര്‍ ജഅഫാരി.

ഐക്യരാഷ്ട്ര സഭയിലെ പ്രത്യേക പ്രതിനിധിക്ക് മുന്നില്‍ സമാധാന ചര്‍ച്ചക്കുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചതായി സിറിയന്‍ അംബാസിഡര്‍ ജഅഫാരി. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും ജഅഫാരി പറഞ്ഞു,

സിറിയന്‍ സമാധാന ചര്‍ച്ചയുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയിലെ പ്രത്യേക പ്രതിനിധിയായ സ്റ്റഫാന്‍ ഡി മിസ്റ്റുറയുമായി സിറിയന്‍ അംബാസിഡര്‍ ബഷാര്‍ ജഅഫാരി രണ്ട് തവണയാണ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അംബാസഡര്‍ പറഞ്ഞു. സിറിയയില്‍‍ ആക്രമണം വര്‍ധിക്കുന്നതായും സഹായങ്ങള്‍ എത്തിക്കുന്നതില്‍ വൈകുന്നുവെന്നും ആരോപിച്ച് പ്രധാന പ്രതിപക്ഷമായ ഹൈ നെഗോഷിയേഷന്‍ കമ്മിറ്റി സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഡി മിസ്റ്റുരയുമായുള്ള ഔദ്യോഗിക ചര്‍ച്ചകളില്‍ കുറച്ച് പ്രതിനിധികളെ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. സമാധാന ചര്‍ച്ച ഈ ആഴ്ചയും തുടരും. രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി അഭിപ്രായം ആരായുമെന്ന് ഡി മിസ്റ്റുര പറഞ്ഞു.

പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയ മാറ്റത്തിനാണ് സര്‍ക്കാരിന്റെ ശ്രമം. നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റ് എന്ന പേരില്‍ ഉദ്യോഗസ്ഥരെയും സ്വതന്ത്ര വ്യക്തികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ മാറ്റത്തിനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ അസദിനെ അധികാരത്തില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഒരു അധികാര മാറ്റത്തിനും തയ്യാറല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ച്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും പ്രതിപക്ഷം രംഗത്തെത്തി. സിറിയയിലെ ഐഎസിനെതിരെ പോരാടാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളോട് പ്രതിപക്ഷം സഹായം ആവശ്യപ്പെട്ടു.

TAGS :

Next Story