Quantcast

തുര്‍ക്കി വിമാനത്താവളത്തില്‍ സ്ഫോടനം; 36 മരണം

MediaOne Logo

Subin

  • Published:

    20 March 2018 6:07 PM GMT

തുര്‍ക്കി വിമാനത്താവളത്തില്‍ സ്ഫോടനം; 36 മരണം
X

തുര്‍ക്കി വിമാനത്താവളത്തില്‍ സ്ഫോടനം; 36 മരണം

രണ്ട് ചാവേറുകളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 28 പേര്‍ കൊല്ലപ്പെട്ടത് കൂടാതെ നിരവധിപേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി നിയമമന്ത്രി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഐഎസ് പ്രവര്‍ത്തകരാണെന്നാണ് സൂചനകളുള്ളത്.

തുര്‍ക്കിയിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം. 36 പേര്‍ കൊല്ലപ്പെടുകയും 60 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്‍ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിറിം പറഞ്ഞു.

ഇസ്താംബൂളിലെ അത്താതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുര്‍ക്കി സമയം രാത്രി പത്ത് മണിയോടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. വിമാനത്താവളത്തിന്‍റെ കവാടത്തിലെത്തിയ മൂന്ന് ചാവേറുകള്‍ വെടിവെച്ച ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിറിം പറഞ്ഞു.

തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളമാണ് ഇസ്താംബൂളിലെ അത്താതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞവര്‍ഷം മാത്രം ആറ് കോടി ജനങ്ങള്‍ ഈ വിമാനത്താവളം വഴി യാത്ര ചെയ്തതായാണ് കണക്ക്. ബ്രസല്‍സ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിന് സമാനമായ തരത്തിലുള്ള ആക്രമാണ് തുര്‍ക്കിയിലും ഉണ്ടായിരിക്കുന്നതെന്നാണ് തുര്‍ക്കി സുരക്ഷാ വിഭാഗം പറയുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങള്‍ തുര്‍ക്കി ജനതയെ ആശങ്കയിലാക്കിയിട്ടുണ്ട്.

TAGS :

Next Story