Quantcast

ജര്‍മനിയില്‍ ആയുധ വില്‍പ്പനക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും

MediaOne Logo

Alwyn

  • Published:

    24 March 2018 8:53 PM GMT

ജര്‍മനിയില്‍ ആയുധ വില്‍പ്പനക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും
X

ജര്‍മനിയില്‍ ആയുധ വില്‍പ്പനക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും

മ്യൂണിക്കിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിന് പിന്നാലെ മാരകായുധങ്ങളുടെ വില്‍പ്പനക്കും ഉപയോഗത്തിനും കടുത്ത നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ജര്‍മനി

മ്യൂണിക്കിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പിന് പിന്നാലെ മാരകായുധങ്ങളുടെ വില്‍പ്പനക്കും ഉപയോഗത്തിനും കടുത്ത നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ജര്‍മനി. അക്രമിയുടെ കയ്യില്‍ തോക്കും ബുള്ളറ്റുകളും എങ്ങനെയെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മ്യൂണിക്കിലെ ഒളിമ്പിയ ഷോപ്പിങ് മോളില്‍ ഒമ്പത് പേരെയാണ് പതിനെട്ടുകാരന്‍ ഡേവിഡ് സോണ്‍പൊലി വെടിവെച്ച് കൊന്നത്. ആക്രമണം നടത്തുന്ന സമയത്ത് സോണ്‍പൊലിയുടെ കയ്യില്‍ തോക്കും 300 ബുള്ളറ്റുകളുമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ സംഭവത്തെ തുടര്‍ന്നാണ് തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങളുടെ വില്‍പ്പനക്കും ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചന തുടങ്ങിയത്.

നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മാരകായുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍‌ സിഗ്മര്‍ ഗബ്രിയേലും പറഞ്ഞു. 18 വയസ്സുമാത്രമുള്ള സോണ്‍പൊലിയുടെ കയ്യില്‍ തോക്കും ഇത്രയധികം ബുള്ളറ്റുകളും എങ്ങനെയെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഗബ്രിയേല്‍ വ്യക്തമാക്കി. ലോകത്ത് ആയുധസാമഗ്രികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ശക്തമായ നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മനി. 2009ല്‍, 16 പേരുടെ ജീവനെടുത്ത വിന്നെന്റന്‍ ആക്രമണത്തിന് പിന്നാലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ശാരീരികവും മാനസികവുമായ പരിശോധനകള്‍ക്ക് ശേഷം മാത്രമെ 25 വയസ്സിന് താഴെയുള്ളവര്‍ക്ക് മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും തോക്ക് സ്വന്തമായുള്ളവരുടെ എണ്ണത്തില്‍ മുന്‍പന്തിയിലാണ് രാജ്യം.

TAGS :

Next Story