കിം ജോങ് ഉന്നിനെ വധിക്കാനുള്ള അമേരിക്കന്‍ പദ്ധതി തകര്‍ത്തെന്ന് വടക്കന്‍ കൊറിയ
കിം ജോങ് ഉന്നിനെ വധിക്കാനുള്ള അമേരിക്കന്‍ പദ്ധതി തകര്‍ത്തെന്ന് വടക്കന്‍ കൊറിയ
അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് ആരോപണം
അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് ആരോപണം. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി ഉത്തര കൊറിയ പൊളിച്ചെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
രാസ ജൈവായുധ പ്രയോഗത്തിലൂടെ കിം ജോങ് ഉന്നിനെ വധിക്കാനാണ് ശ്രമിച്ചതെന്നാണ് വിശദീകരണം. സിഐഎയും ദക്ഷിണ കൊറിയന്‍ ഇന്‍റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പദ്ധതി തയ്യാറാക്കിയത്. റേഡിയോ ആക്ടീവ് വസ്തുക്കളോ വിഷമുള്ള നാനോ പദാര്‍ഥങ്ങളോ ശരീരത്തില്‍ കടത്താനായിരുന്നു ശ്രമം. ഇങ്ങനെ വിഷപദാര്‍ഥം കടത്തിവിട്ടാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് മരണം സംഭവിക്കുക. പദ്ധതി നടപ്പാക്കാന്‍ അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഒരു ഉത്തര കൊറിയന്‍ പൌരനെ ഏര്‍പ്പെടുത്തി. ഈ പദ്ധതി തിരിച്ചറിഞ്ഞ് തകര്‍ത്തെന്നാണ് ഉത്തര കൊറിയയുടെ വിദീകരണം.
ആണവായുധങ്ങളെ ചൊല്ലി അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ വാഗ്വാദം മുറുകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
Adjust Story Font
16