റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു
റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു
ഇറാനും ഉത്തര കൊറിയക്കും എതിരെ ഉപരോധം വ്യവസ്ഥ ചെയ്യുന്നതാണ് പ്രസ്തുത ബില്‍
റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ബില്‍ ഒരു പിഴവാണെന്നും രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഒപ്പുവെക്കുന്നതെന്നും ട്രംപ് പ്രതികരിച്ചു. ഇറാനും ഉത്തര കൊറിയക്കും എതിരെ ഉപരോധം വ്യവസ്ഥ ചെയ്യുന്നതാണ് പ്രസ്തുത ബില്‍.
റഷ്യയുമായും പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായും മികച്ച ബന്ധം കെട്ടിപ്പടുക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്കിടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ബില്ലില്‍ ട്രംപ് ഒപ്പുവെച്ചതോടെ ഉപരോധം പ്രാബല്യത്തിലായി. അമേരിക്കയുടെ ഐക്യത്തിന് വേണ്ടിയാണ് താന്‍ ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ബില്‍ ഒരു പിഴവാണ്.
അമേരിക്കയുമായുള്ള ബന്ധത്തില്‍ റഷ്യ ഇനിയും മെച്ചപ്പെടണമെന്ന ജനതയുടെ ആഗ്രഹമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനെക്കാള്‍ സാധിക്കുക തനിക്കാണെന്നും ട്രംപ് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിനുള്ള ശിക്ഷയാണ് റഷ്യക്കെതിരായ പുതിയ ഉപരോധം. കോണ്‍ഗ്രസിന്റെ അനുമതി തേടാതെ തന്നെ റഷ്യക്കെതിരായ നീക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന ആരോപങ്ങള്‍ റഷ്യ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. ഉപരോധത്തിനുള്ള തിരിച്ചടിയായി മോസ്കോയിലെ 755 അമേരിക്കന്‍ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഒബാമ ഭരണകാലത്ത് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്കയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Adjust Story Font
16