ഭൂമിയിലെ 'ചൊവ്വ'യില്‍ ഗവേഷണം പൂര്‍ത്തിയാക്കി ശാസ്ത്രസംഘം
ഭൂമിയിലെ 'ചൊവ്വ'യില്‍ ഗവേഷണം പൂര്‍ത്തിയാക്കി ശാസ്ത്രസംഘം
ചൊവ്വാഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ഹവായ് മലനിരകളില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന ആറ് ശാസ്ത്രഞ്ജന്മാര്‍ ദൌത്യം പൂര്‍ത്തിയാക്കി മടങ്ങി. ചൊവ്വയിലുള്ളതുപോലുള്ള സാഹചര്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയായിരുന്നു ഇവരുടെ ഗവേഷണം.

365 ദിവസത്തിന് ശേഷമാണ് ക്രിസ്റ്റ്യന്‍ ഹെയ്നിക്കും, സിപ്രീന്‍ വെര്‍സ്യൂയും സ്റ്റിവാര്‍ട്ടും അടക്കം ആറു പേര്‍ പുറം ലോകം കണ്ടത്. പ്രിയപ്പെട്ടവരും കുടുംബാംഗങ്ങളും ശാസ്ത്രഞ്ജരെ കാത്ത് കൂടാരത്തിന് പുറത്ത് നില്‍പ്പുണ്ടായിരുന്നു. ഒരുവര്‍ഷത്തിന് ശേഷമുളള കൂടിച്ചേരല്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചും പാട്ട് പാടിയും അവര്‍ ആഘോഷമാക്കി. ചൊവ്വാ ദൌത്യത്തെ കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു ശാസ്ത്രഞ്ജര്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28 നാണ് ഫ്രാന്‍സ് , ജര്‍മനി, അമേരിക്ക എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആറംഗ സംഘം ഹവായ് പര്‍വത നിരകളില്‍ എത്തിയത്. ചൊവ്വാ ഗ്രഹത്തിലേതിന് സമാനമായ സാഹചര്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചായിരുന്നു ഈ ആറ് അംഗശാസ്ത്രസംഘത്തിന്റെ പഠനം.
ആഹാരവും ഉറക്കവും വ്യായാമവുമെല്ലാം ഈ കൂടാരത്തിനകത്ത് . കൂടാരത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സൌരോര്‍ജപാനലില്‍ നിന്ന് ലഭിക്കുന്ന ഈര്‍ജം ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.. ഹവായ് സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഹൈസിയസ് പഠനത്തിന്അമേരിക്കന്‍ ബഹിരാകാശ പഠന ഏജന്‍സിയായ നാസയാണ് സാമ്പത്തിക സഹായം നല്‍കിയത്.
Adjust Story Font
16