ആംഗെലാ മെര്‍ക്കല്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത
ആംഗെലാ മെര്‍ക്കല്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത
കഴിഞ്ഞ 12 വര്‍ഷമായി ജര്‍മന്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന മെര്‍ക്കല്‍ 1989ലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്
നാലാം തവണയും അധികാരത്തിലെത്തുന്ന ആംഗെലാ മെര്‍ക്കല്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിതയെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ജര്‍മന്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന മെര്‍ക്കല്‍ 1989ലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി ജർമനിയുടെ മാത്രമല്ല യൂറോപ്യൻ യൂണിയന്റെയും മുന്നിൽ തലയുയർത്തി നിൽക്കുന്ന ഭരണശേഷിയും വ്യക്തിപ്രഭാവവും ഉള്ള ആളാണ് ആംഗെലാ മെര്‍ക്കല്‍. 1954 ജൂലൈ 17ന് ഹാംബുര്‍ഗില്‍ ജനിച്ച മെര്‍ക്കല്‍ 1989ലാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള മെര്‍കലിന്റെ വരവ് പുരുഷ മേധാവിത്വമുള്ള ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ യാഥാസ്ഥിതിക വിഭാഗത്തെ അന്പരപ്പിച്ചു. 1991ല്‍ സി.ഡി.യു. ടിക്കറ്റില്‍ മത്സരിച്ച് ജര്‍മന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹെല്‍മുട്ട് കോളിന്റെ മന്ത്രിസഭയിലെ പരിസ്ഥിതി മന്ത്രിയായ മെര്‍ക്കല്‍ 1999 ആയപ്പോഴേക്കും കരുത്തയായി മാറിയിരുന്നു. 2000ത്തിൽ അവർ സി.ഡി.യുവിന്റെ മേധാവിയായി സ്ഥാനമേറ്റു. അന്നുതൊട്ട് ഇന്നുവരെ പാര്‍ട്ടിയെ നയിക്കുന്ന ശക്തിയാണിവര്. 2005ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ വനിത ചാന്‍സിലറായി തെരഞ്ഞെടുത്ത മെര്‍ക്കലിന് യൂറോപ്യന്‍ യൂണിയനിലെ പ്രബല നേതാവായി മാറാനും സാധിച്ചു.
2005 മുതൽ ചാൻസലർ പദവി അലങ്കരിക്കുന്ന മെർക്കലിന് 12 വർഷക്കാലത്തെ ഭരണം പട്ടുമെത്തയായിരുന്നില്ല. കല്ലും മുള്ളും ചതിക്കുഴികളും ഏറെ അതിജീവിച്ചാണ് നാലാം തവണയും പോരാട്ടത്തിനിറങ്ങിയതും വിജയിച്ചതും. അഭയാർഥികൾക്കായി വാതിൽ തുറന്നിട്ട മെർക്കലിന് ആഭ്യന്തര രാഷ്ട്രീയത്തിൽ മാത്രമല്ല അന്തർദേശീയ രംഗത്തുനിന്നു പോലും എതിർപ്പുകൾ ഏറെ നേരിടേണ്ടിവന്നു . എന്നാല്‍, വിമർശകർ മുറവിളിക്കുമ്പോഴും മെർക്കൽ അഭയാർഥികൾക്കു നേരെ വാതിൽ കൊട്ടിയടച്ചിട്ടില്ല എന്നത് അവരുടെ മഹത്വം വെളിപ്പെടുത്തുന്നതാണ്. രാജ്യം സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ നടപടികൾ സ്വീകരിക്കുന്നതിലുള്ള കാലതാമസം വിമര്‍ശങ്ങള്‍ക്കിടയാക്കി. സാവധാനമാമെങ്കിലും സുസ്ഥിരമായ ഒരു പരിഹാരമായിരുന്നു മെര്‍ക്കല്‍ ലക്ഷ്യം വെച്ചതെന്ന് ജനം തിരിച്ചറിഞ്ഞു. ക്രമണ ജര്‍മനിയുടെ മാര്‍ഗരറ്റ് താച്ചര്‍ എന്ന് വിളിപ്പേരും അവര്‍ക്ക് കിട്ടി. ഈ തെരഞ്ഞെടുപ്പിലൂടെ ആംഗല മെർക്കൽ യൂറോപ്യൻ യൂണിയന്റെ മാത്രമല്ല പാശ്ചാത്യ ചേരിയുടെ തന്നെ അനിഷേധ്യ നേതാവായി മാറുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരുടെ അഭിപ്രായം.
Adjust Story Font
16