റോഹിങ്ക്യകള്‍ എന്നു വിളിച്ചതിനെതിരെ മ്യാന്മറില്‍ ബുദ്ധ സന്യാസിമാരുടെ പ്രതിഷേധം
റോഹിങ്ക്യകള്‍ എന്നു വിളിച്ചതിനെതിരെ മ്യാന്മറില്‍ ബുദ്ധ സന്യാസിമാരുടെ പ്രതിഷേധം
അമേരിക്ക മ്യാന്‍മാറിലെ മുസ്ലിങ്ങളെ മൊത്തത്തില്‍ റോഹിങ്ക്യകള്‍ എന്നു വിളിച്ചതാണ് ബുദ്ധ സന്യാസിമാരെ പ്രകോപിപ്പിച്ചത്
മ്യാന്‍മറിലെ മുസ്ലിം ന്യൂനപക്ഷത്തെ റോഹിങ്ക്യകള്‍ എന്നു വിളിച്ചതിനെതിരെ യാങ്കണിലെ അമേരിക്കന്‍ എംബസിക്ക് പുറത്ത് ബുദ്ധ സന്യാസിമാര്‍ പ്രതിഷേധ പ്രകടനം നടത്തി.. അമേരിക്ക മ്യാന്‍മാറിലെ മുസ്ലിങ്ങളെ മൊത്തത്തില്‍ റോഹിങ്ക്യകള്‍ എന്നു വിളിച്ചതാണ് ബുദ്ധ സന്യാസിമാരെ പ്രകോപിപ്പിച്ചത്
യാങ്കണിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പ്രടകനത്തില്‍ 500 ഓളം ബുദ്ധ സന്യാസിമാരാണ് പങ്കെടുത്തത്. അമേരിക്കന്‍ എംബസി കഴിഞ്ഞ ദിവസം മ്യാന്‍മറിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ ആകമാനം റോഹിങ്ക്യകളായി പരിഗണിച്ചതാണ്
ബുദ്ധ സന്യാസിമാരെ പ്രകോപിച്ചത്. മ്യാന്‍മാറില്‍ അഭയാര്‍ഥി തുല്യജീവിതം നയിക്കുന്ന റോങിങ്ക്യകള്‍ക്ക് പരിഗണന നല്‍കണമെന്ന അമേരിക്കന്‍ നിലപാട് അംഗീകരിക്കാനാവില്ല.. ഇത് അമേരിക്കയും മ്യാന്‍മറുമായുള്ള ബന്ധം വഷളാക്കുമെന്നും ബുദ്ധസന്യാസിമാര്‍ പറഞ്ഞു
ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ ബംഗാളീസ് എന്നു തന്നെ വിളിക്കണമെന്നാണ് പ്രതിഷേധരുടെ ആവശ്യം. റോഹിങ്ക്യന്‍ വിഷയത്തില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ഓങ് സാന്‍ സൂചി ഇതുവരെ സജീവ ഇടപെടല്‍ നടത്തിയിട്ടില്ല. എങ്കിലും റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമ സൂചി അഭിപ്രായപ്പെട്ടിരുന്നു.
Adjust Story Font
16