Quantcast

സി.എന്‍.എന്നിനെ ‘ചവിട്ടിക്കൂട്ടി’ ട്രംപ്; വ്യാപക പ്രതിഷേധം

MediaOne Logo

Ubaid

  • Published:

    8 April 2018 12:30 PM GMT

സി.എന്‍.എന്നിനെ ‘ചവിട്ടിക്കൂട്ടി’ ട്രംപ്; വ്യാപക പ്രതിഷേധം
X

സി.എന്‍.എന്നിനെ ‘ചവിട്ടിക്കൂട്ടി’ ട്രംപ്; വ്യാപക പ്രതിഷേധം

സി.എന്‍.എന്‍ ചാനലിനെതിരായ പരിഹാസ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധമാണുണ്ടായത്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം തുടരുകയാണ്. ട്വിറ്ററില്‍ സി.എന്‍.എന്‍ ചാനലിന് എതിരെ പരിഹാസ വീഡിയോ പോസ്റ്റ് ചെയ്തതാണ് പുതിയ സംഭവം. ട്രംപിന്‍റേത് അപക്വമായ നടപടിയാണെന്ന് മാധ്യമ സംഘടന പ്രതികരിച്ചു.

#FraudNewsCNN #FNN pic.twitter.com/WYUnHjjUjg

— Donald J. Trump (@realDonaldTrump) July 2, 2017

2007ല്‍ വേള്‍ഡ് റെസ്‌ലിങ് എന്‍റര്‍ടെയിന്‍മെന്‍റ്സിലെ റെസ്‌ലിങ് മാനിയ 23യുടെ പ്രചാരണാര്‍ഥം ട്രംപ് പങ്കെടുത്ത പരിപാടിയുടെ വീഡിയോ പുതിയ രൂപത്തില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ട്വിറ്ററില്‍. വേള്‍ഡ് റെസ്‌ലിങ് എന്‍റര്‍ടെയിന്‍മെന്‍റ്സിന്റെ ചെയര്‍മാനെ ട്രംപ് ഇടിച്ച് വീഴ്ത്തുന്നതാണ് വീഡിയോ. ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റെസ്‌ലിങ് എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ചെയര്‍മാന്‍റെ മുഖം സിഎന്‍എന്‍ ചാനലിന്‍റെ ലോഗോ വെച്ച് മറച്ചിട്ടുണ്ട്. സിഎന്‍എന്നിനെ എഫ്എന്‍എന്‍ അഥവാ ഫ്രോഡ് ന്യൂസ് നെറ്റ്‌വര്‍ക്ക് എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്.. ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ ഏറെക്കാലമായി ട്രംപ് ശീതസമരം ആരംഭിച്ചിട്ടുണ്ട്. ഈ മാധ്യമങ്ങളെ അമേരിക്കന്‍ ജനതയുടെ ശത്രുക്കള്‍ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ വിമര്‍ശങ്ങള്‍ക്ക് പ്രധാന ഇരയാകുന്നത് സിഎന്‍എന്‍ ആണ്. ട്രംപിന്‍റെ നടപടി അപക്വമാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കുന്നത് ദുഃഖകരമാണെന്നും സിഎന്‍എന്‍ പ്രതികരിച്ചു. റഷ്യന്‍ പ്രഡിസന്‍റ് വ്ലാഡിമര്‍ പുടിനുമായി ആദ്യ കൂടിക്കാഴ്ച നടത്താന്‍ പോകുന്ന ട്രംപ് അതിന് വേണ്ടി സജ്ജമാകുകയാണ് വേണ്ടത്. അതിന് പകരം സ്വന്തം നിലമറന്ന് കുട്ടിക്കളി കളിക്കുകയാണ് ട്രംപെന്നും സി.എന്‍.എന്‍ വിമര്‍ശിച്ചു. ട്രംപിന്റെ ട്വീറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണ ഭീഷണിയാണെന്നും ഇത് പ്രസിഡന്‍റിന്‍റെ നിലക്ക് ചേരാത്ത പ്രവര്‍ത്തിയാണെന്നും ഫ്രീഡം ഓഫ് ദ പ്രസിന്റെ റിപ്പോര്‍ട്ടേഴ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുറന്നടിച്ചു. എന്നാല്‍ ട്രംപിന്റെ ട്വീറ്റ് ഭീഷണിയായി കാണേണ്ടതിലെന്നാണ് വൈറ്റ്ഹൌസ് ആഭ്യന്തര ഉപദേഷ്ടാവിന്റെ പ്രതികരണം

സി.എന്‍.എന്‍ ചാനലിനെതിരായ പരിഹാസ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധമാണുണ്ടായത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് ഇന്നലെ ട്രംപിനെതിരെ രംഗത്തിറങ്ങിയത്. പക്വമായ സമീപനമില്ലാത്ത ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ട്രംപിനെതിരായ മുദ്രാവക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രകടനം. ട്രംപ് നിരന്തരം കളവ് പറയുകയാണെന്നും ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചല്‍സ്, ഓസ്റ്റിന്‍, ടെക്സാസ് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം നടന്നു.

TAGS :

Next Story