Quantcast

ഹാഫിസ് സഈദിനെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു

MediaOne Logo

Sithara

  • Published:

    9 April 2018 10:37 AM GMT

ഹാഫിസ് സഈദിനെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു
X

ഹാഫിസ് സഈദിനെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു

വീട്ടുതടങ്കലിൽ നിന്ന്​ മോചിപ്പിക്കണമെന്ന് പാകിസ്താനിലെ പഞ്ചാബ് ​പ്രവിശ്യ നിയമ പുനരവലോകന ബോര്‍ഡാണ് ഉത്തരവിട്ടത്

മുംബൈ ഭീകരാക്രമണക്കേസ് മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ വെറുതെ വിട്ടു. വീട്ടുതടങ്കലിൽ നിന്ന്​ മോചിപ്പിക്കണമെന്ന് പാകിസ്താനിലെ പഞ്ചാബ് ​പ്രവിശ്യ നിയമ പുനരവലോകന ബോര്‍ഡാണ് ഉത്തരവിട്ടത്. മൂന്ന് മാസം കൂടി സഈദിന്റെ തടവ്​ നീട്ടണമെന്ന പാക്​ സർക്കാറിന്റെ ആവശ്യം ബോർഡ്​ അംഗീകരിച്ചില്ല.

ലഷ്കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സഈദിനും ഓപറേഷന്‍സ് കമാന്‍ഡര്‍ സകിയുർ റഹ്​മാൻ ലഖ്‍വിക്കുമെതിരായ ഭീകരാക്രമണക്കേസിൽ പുനരന്വേഷണം നടത്തണമെന്നും ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിഗണിക്കണമെന്നും ഇന്ത്യ പാകിസ്താനോട് നിരന്തരം ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് ഹാഫിസ് സഈദ് മോചിതനാകുന്നത്. മൂന്ന് മാസം കൂടി സഈദിന്‍റെ തടവ്​ നീട്ടണമെന്ന് പാക്​ സർക്കാർ ആവശ്യപ്പെട്ടെങ്കിലും പഞ്ചാബ്​ പ്രവിശ്യ നിയമ പുനരവലോകന ബോർഡ്​ ആവശ്യം തള്ളി.

ഭീകരവിരുദ്ധ നിയമപ്രകാരമാണ്​ സർക്കാർ സഈദിനെയും സഹപ്രവര്‍ത്തകരെയും 90 ദിവസത്തേക്ക് വീട്ടുതടവിലാക്കിയത്​. അമേരിക്ക 10​ ദശലക്ഷം ഡോളര്‍ ​തലക്ക് വിലയിട്ട സഈദിനെ മോചിപ്പിച്ചാൽ പാകിസ്​താനെതിരെ അന്താരാഷ്​ട്ര ഉപരോധമടക്കം വരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര വകുപ്പ്​ നേരത്തെ ബോർഡിനെ ധരിപ്പിച്ചിരുന്നു. 2008 നവംബറിൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിൽ 166 പേരാണ്​ കൊല്ലപ്പെട്ടത്​.

TAGS :

Next Story