Quantcast

ആണവ കരാറില്‍ ഇനി ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന് ഇറാന്‍

MediaOne Logo

Jaisy

  • Published:

    11 April 2018 9:45 PM GMT

ആണവ കരാറില്‍ ഇനി ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന് ഇറാന്‍
X

ആണവ കരാറില്‍ ഇനി ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന് ഇറാന്‍

മുപ്പത് മാസത്തോളം ചര്‍ച്ച ചെയ്ത ശേഷം ഒപ്പുവെച്ച കരാറില്‍ ഇനി ചര്‍ച്ച നടത്തുന്ന നിരര്‍ത്ഥകമാണെന്നും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സിലുമായി ഒപ്പുവെച്ച ആണവ കരാറില്‍ ഇനി ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന് ഇറാന്‍. മുപ്പത് മാസത്തോളം ചര്‍ച്ച ചെയ്ത ശേഷം ഒപ്പുവെച്ച കരാറില്‍ ഇനി ചര്‍ച്ച നടത്തുന്ന നിരര്‍ത്ഥകമാണെന്നും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. കരാറിനെതിരെ അമേരിക്കന്‍ പ്രസിഡണ്ട് സമീപകാലത്ത് നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റൂഹാനിയുടെ പ്രതികരണം.

ഇറാനുമായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സിലിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും 2015ല്‍ ഒപ്പുവെച്ച ആണവ കരാറാണ് സംയുക്ത സമഗ്ര കര്‍മ പദ്ധതി. ഇത് പ്രകാരം ഇറാന്‍ അവരുടെ ആണവായുധ പദ്ധതി നിര്‍ത്തലാക്കുകയും പകരം ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു. കരാര്‍ രൂപീകരിക്കപ്പെടുന്ന സമയത്ത് ബരാക് ഒബാമയായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട്. ശേഷം അധികാരത്തിലെത്തിയ ട്രംപ് ശേഷം കരാറിനെതിരെ ഒന്നിലധികം തവണ രംഗത്ത് വന്നിരുന്നു.ഇറാന്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി നിലപാട് വ്യക്തമാക്കിയത്.

അഫ്റിനില്‍ തുര്‍ക്കി നടത്തുന്ന സൈനിക ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു. തുര്‍ക്കിയുമായി ഇറാന് നല്ല ബന്ധമാണുള്ളതെന്നും എന്നാല്‍ മറ്റൊരു രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story