ബെന്യാമിന്‍ നെതന്യാഹുവിന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം
ബെന്യാമിന്‍ നെതന്യാഹുവിന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം
ഫലസ്തീനോടുള്ള ഇസ്രയേല്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്ന് ഫ്രാന്‍സിലെത്തും. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാന്‍സില്‍ നടന്ന ജൂത അറസ്റ്റിന്റെ 75 ആം വാര്‍ഷികത്തിന്റെ ഭാഗമായാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം. നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
1942 ജൂലായ് 16ന് ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ 13000ത്തോളം ജൂതരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും നാസി ക്യാംപിലേക്ക് അയക്കുകയും ചെയ്തു. കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേക്ക് അയക്കുന്നതിന് മുമ്പ് സ്ത്രീകളും കുട്ടികളുമടങ്ങിയ തടവുകാരേയും വെല്‍ ഡി ഹിവ് സൈക്ലിങ് സ്‌റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു. നാസികളുമായുള്ള ഫ്രഞ്ച് സഹകരണത്തിന്റെ ലജ്ജാകരമായ മുഹൂര്‍ത്തം എന്നാണ് ആ സംഭവത്തെ ലോകം വിശേഷിപ്പിച്ചത്.
ആ സംഭവത്തിന്റെ 75 മത് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം നെതന്യാഹു ഇന്നെത്തും. എന്നാല്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ പാരീസില്‍ പ്രതിഷേധം തുടങ്ങി. ഫലസ്തീനോടുള്ള ഇസ്രയേല്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഒരു ക്രിമിനലിനെയാണ് രാജ്യത്തേക്ക് ഇമ്മാനുവല്‍ മാക്രോണ്‍ ക്ഷണിച്ചിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. നെതന്യാഹു തിരിച്ചുപോകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്നെത്തുന്ന നെതന്യാഹു ഫ്രഞ്ച് പ്രസിഡന്റുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
Adjust Story Font
16