Quantcast

ഇറാഖ് - ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 300 കവിഞ്ഞു

MediaOne Logo

Sithara

  • Published:

    12 April 2018 10:44 AM GMT

ഇറാഖ് - ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം:  മരണസംഖ്യ 300 കവിഞ്ഞു
X

ഇറാഖ് - ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 300 കവിഞ്ഞു

റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയിലാണ് ഭൂചലനമുണ്ടായത്

ഇറാഖ് - ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

രാത്രിയോടെയാണ് ഇറാഖ് - ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ 7.3 തീവ്രതയില്‍ ഭൂചലനമുണ്ടായത്. ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ ആഘാതം കൂടുതല്‍ അനുഭവപ്പെട്ടത്. ഇവിടെ മാത്രം 150 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഇറാഖില്‍ ദര്‍ബന്ധികന്‍ നഗരത്തിലാണ് ഭൂചലനത്തില്‍ വ്യാപക നാശനഷ്ടമുണ്ടായത്. കുര്‍ദ് ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയിലും ഭൂചലനത്തെ തുര്‍ന്ന് പ്രകമ്പനമുണ്ടായി. ‌‌

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റെഡ് ക്രോസിന്‍റെ 30 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. നിരവധി പേരെ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

TAGS :

Next Story